Tag: Cherpulassery Road

പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റോഡിൽ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
Local

പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റോഡിൽ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 31-01-2023പെരിന്തൽമണ്ണ: പൊതു മരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിൽ വരുന്ന പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റോഡിൽ പെരിന്തൽമണ്ണ മുതൽ ആനമങ്ങാട് വരെയുള്ള ഭാഗത്ത് ബിഎം & ബിസി പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതത്തിന് ഇന്ന് (31/01/2023) മുതൽ പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി നിരോധനം ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ വാഹന യാത്രക്കാർ മറ്റു അനുബന്ധ റോഡുകൾ വാഹന ഗതാഗതത്തിനായി ഉപയോഗ പെടുത്തേണ്ടതാണെന്ന്   അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാ...
റോഡ് നവീകരണം ഇഴയുന്നു; പൊടി കൊണ്ട് വലഞ്ഞ് ജനം
Local

റോഡ് നവീകരണം ഇഴയുന്നു; പൊടി കൊണ്ട് വലഞ്ഞ് ജനം

Perinthalmanna RadioDate: 25-12-2022പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി പാതയിലെ നവീകരണജോലികൾ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. നവീകരണത്തിനായി ചില ഭാഗങ്ങളിൽ റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ക്വാറി മാലിന്യമിട്ട് ഉയർത്തുന്ന ജോലികൾ വൈകുന്നതിനാൽ വാഹനങ്ങൾ പോകുമ്പോഴെല്ലാം പൊടി ഉയരുകയാണ്. ആനമങ്ങാട് വിളക്കത്ര വളവിലാണ് കൂടുതൽ പ്രയാസം.സമീപത്ത് താമസിക്കുന്നവർ പൊടിയടങ്ങാൻ വെള്ളമെത്തിച്ച് റോഡ് നനയ്ക്കുകയാണ്. എന്നാൽ ചൂട് കൂടുന്നതോടെ ഇത് എത്രമാത്രം ഫലപ്രദമാകുമെന്നു പറയാനാവില്ല. മഴ കഴിഞ്ഞാൽ പണി തുടങ്ങുമെന്നായിരുന്നു ഇത്രയുംകാലം അറിയിച്ചിരുന്നത്. എന്നാൽ വേനലായിട്ടുമുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും പണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.അഞ്ചുകോടി രൂപ ചെലവിലാണ് പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡ് നവീകരിക്കുന്നത്. അതേസമയം ...