Tag: Chinese App Ban in India

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; 138 ബെറ്റിങ്, 94 ലോൺ ആപ്പുകളും നിരോധിച്ചു
Local

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; 138 ബെറ്റിങ്, 94 ലോൺ ആപ്പുകളും നിരോധിച്ചു

Perinthalmanna RadioDate: 05-02-2023ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ നിയമ നടപടിയുമായി കേന്ദ്ര സർക്കാർ. 138 ബെറ്റിങ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു. ആപ്പുകളിലൂടെ തട്ടിപ്പുകള്‍ വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.288 ചൈനീസ് ആപ്പുകളുടെ വിശകലനം ആറു മാസം മുന്‍പാണ് സർക്കാർ തുടങ്ങിയത്. ഈ ആപ്പുകള്‍ക്ക് ഇന്ത്യന്‍ പൌരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആപ്പുകള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിഘാതമാണെന്നാണ് നിരീക്ഷണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരം ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് നടപടി ആരംഭിച്ചത്.ഈ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടവ് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നതായാണ് റിപ്പോര്‍ട്ട്....