Tag: Church

പെരിന്തൽമണ്ണ അൽഫോൺസ ദേവാലയ തിരുനാൾ കൊടിയേറി
Local

പെരിന്തൽമണ്ണ അൽഫോൺസ ദേവാലയ തിരുനാൾ കൊടിയേറി

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: വിശുദ്ധ അൽഫോൺസ ഫൊറോന ദേവാലയത്തിൽ അൽഫോൺസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷം തുടങ്ങി. വികാരി ഫാ. ആന്റണി കാരിക്കുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് വിശുദ്ധ കുർബാനയുണ്ടായി. ശനിയാഴ്ച വൈകീട്ട് 4.45-ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് താമരശേരി രൂപത മതബോധന ഡയറക്ടർ ഫാ. രാജേഷ് പള്ളിക്കാവയലിൽ കാർമികത്വം വഹിക്കും. ഇടവക ദിനാഘോഷവും സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാനയുണ്ടാകും. വൈകീട്ട് നാലരയ്ക്ക് തിരുനാൾ കുർബാനയ്ക്ക് ഫാ. ഷോബി ചെട്ടിയത്ത് കാർമികത്വം വഹിക്കും. ഫാ. ജിൽസൻ തയ്യിൽ വചനസന്ദേശം നൽകും. ഏഴിന് വാദ്യമേളങ്ങളോടെ നഗരപ്രദക്ഷിണം നടക്കും. തിങ്കളാഴ്ച മരിച്ചവരുടെ ഓർമദിനാചരണവും സെമിത്തേരി സന്ദർശനവും ഉണ്ടാകും.......................