വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി പൊതു വിപണിയില്‍ പരിശോധന നടത്തി
Perinthalmanna RadioDate: 25-07-2023അങ്ങാടിപ്പുറം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് അങ്ങാടിപ്പുറം ടൗണില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. പഴം പച്ചക്കറി വില്‍പ്പന ശാലകൾ, മത്സ്യ മാംസ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ പലചരക്ക് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ആകെ 15 സ്ഥാപനങ്ങൾ പരിശോധന നടത്തിയതിൽ 9 സ്ഥാപനങ്ങളില്‍ ക്രമക്കേടുകൾ കണ്ടെത്തി. അമിത ലാഭമെടുത്ത് വില്‍പ്പന നടത്തിയതായി കണ്ടെത്തിയ പച്ചക്കറി കടകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഉൽപ്പന്നങ്ങളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്താത്ത പാക്കറ്റുകളിൽ വിൽപ്പന നടത്തിയതിനും കൃത്യമായി അളവ് തൂക്ക ഉ...

