കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും
ന്യൂഡൽഹി: ന്യൂഡൽഹി: 24 വർഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിന് പുതിയ നായകൻ. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ട് നേടിയാണ് ഖാർഗെയുടെ വിജയം. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. 68 പോളിങ് ബൂത്തുകളിൽനിന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.ഇത് ആറാം തവണയാണ് പാർട്ടി അധ...