കണ്ടെയ്‌നർ ലോറി തകരാറിലായി; സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ: ബെംഗളൂരുവിൽ നിന്ന് ജിപ്‌സം ബോർഡുകളുമായെത്തിയ കണ്ടെയ്‌നർ ലോറി തകരാറിലായി റോഡിന് കുറുകെ കുടുങ്ങി സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.പെരുമ്പിലാവ്-നിലമ്പൂർ പാതയിൽ കുന്നപ്പള്ളി വളയംമൂച്ചിയിൽ വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. മാർബിൾ കമ്പനിയിലേക്ക് ചരക്കിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകരാറായി റോഡിന് കുറുകെ ലോറി നിന്നത്. ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പോകാൻ സാധിച്ചത്. രാവിലെയായതിനാൽ പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും പോകാനുള്ള നിരവധി വാഹനങ്ങൾ കുടുങ്ങി. യാത്രക്കാരും പ്രയാസത്തിലായി. വാഹനങ്ങൾ എരവിമംഗലം, കുന്നപ്പള്ളി കളത്തിലക്കര വഴി തിരിച്ചുവിടുകയായിരുന്നു.ലോറിയിലെ ചരക്ക് മുഴുവൻ ഇറക്കി രണ്ട് മണിക്കൂറിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പെരിന്തൽമണ്ണ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു......................

