രാജ്യത്ത് 1,690 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി
Perinthalmanna RadioDate: 11-05-2023ന്യൂഡല്‍ഹി: രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച 21,406 ആയിരുന്നു. എന്നാല്‍, വ്യാഴാഴ്ച 19,613 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 22,742 കേസുകളാണ് ഉണ്ടായിരുന്നത്. രാജ്യത്തെ കോവിഡ്- 19 കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ് (4,49,76,599). പുതിയ കണക്ക് പ്രകാരം 12 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5,31,736 ആയി. രോഗം ഭേദമായവരുടെ എണ്ണം 4,44,25,250 ആയി ഉയര്‍ന്നു. അതേസമയം, മരണനിരക്ക് 1.18 ശതമാനമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ...