മാറുന്ന കോവിഡും മാറുന്ന ലോകവും; ഒരു കോവിഡ് അവലോകനം
Perinthalmanna RadioDate: 01-01-2023കോവിഡിന്റെ ഓരോ വകഭേദവും ഏറെ മാറ്റങ്ങളോടെയാണ് സംഭവിക്കുന്നത്. ഇപ്പോൾ വ്യാപിക്കുന്ന ബിഫ്.7 വകഭേദവും ഇതുവരെയുള്ളവയിൽനിന്ന് വളരെയധികം മാറ്റങ്ങൾ വന്നിട്ടുള്ള ഒന്നാണ്. കോവിഡിന്റെ ആദ്യകാലങ്ങളിലെ വൈറസുകളിൽ പലതരത്തിലുള്ള ജനിതകമാറ്റങ്ങളുണ്ടാകുകയും ഒന്നിനുപിറകെ ഒന്നായി മനുഷ്യശരീരത്തിൽ പെട്ടെന്ന് കടന്നുകയറി ഇൻഫെക്‌ഷനുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനൊപ്പം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് ശരീരത്തിൽ പലതരത്തിലുള്ള പുതിയ പ്രതികരണങ്ങളുണ്ടാക്കാനും ആ വൈറസുകൾക്ക് കഴിഞ്ഞു.ഓരോ തരംഗം കഴിയുമ്പോഴും വൈറസിന്റെ ശേഷിയിൽ പലതരത്തിൽ വ്യത്യാസം വന്നുകൊണ്ടിരുന്നു. ആദ്യത്തെ വൈറസിന് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള ശേഷി പിന്നീടുള്ളവയുമായി താരതമ്യംചെയ്യുമ്പോൾ കുറവായിരുന്നു. പക്ഷേ, ശരീരത്തിന്റെ പ്രതിരോധശേഷിയുമായി പ്രതിപ്രവർത്തിച്ച് മാറ്റങ്ങൾ വരുത്താനുള്ള ശേഷി അവയ്ക്ക...




