Tag: Covid Kerala

മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസ് പൂജ്യത്തില്‍
Kerala

മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസ് പൂജ്യത്തില്‍

Perinthalmanna RadioDate: 08-07-2023സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്.ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണെന്നതും ഓര്‍മിക്കേണ്ടതാണ്.രാജ്യത്ത് ഇപ്പോള്‍ ആകെ 50ല്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തിയതി രാജ്യത്താകെ രേഖപ്പെടുത്തിയത് 45 പ്രതിദിന കൊവിഡ് കേസുകള്‍ മാത്രമാണ്. കൊവിഡ് കേസുകള്‍ കുറയുന്നതോ...
ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും
Kerala

ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും

Perinthalmanna RadioDate: 05-05-2023കോഴിക്കോട് ∙ കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്. ആരും ന്യുമോണിയ ബാധിതരായില്ലെന്നതും മറ്റു ഗുരുതരാവസ്ഥയിലേക്കു കടന്നില്ലെന്നതും പുതിയ വകഭേദം അപകടകാരിയല്ല എന്ന സൂചന നൽകുന്നു. ക്രിട്ടിക്കൽ കെയർ വിദഗ്ധനായ ഡോ. എ.എസ്.അനൂപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.  സാംപിൾ പരിശോധനയ്ക്കു വിധേയരായ ഈ സംഘത്തിൽപെട്ട 30% പേർക്ക് രോഗത്തിനൊപ്പം കണ്ണി...
ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ കേരളത്തില്‍
Kerala

ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ കേരളത്തില്‍

Perinthalmanna RadioDate: 27-04-2023ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തിൽ ഏപ്രിൽ 1 നും 22 നും ഇടയിൽ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ഡൽഹിയിൽ 22,528 കേസുകളും മഹാരാഷ്ട്രയിൽ 17,238 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ 8,594 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാവും.കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ഉണ്ടായതിനാൽ കൊവിഡ് കേസുകൾ വരും ​ദിവസങ്ങളിലും വർധിക്കാനി...
സംസ്ഥാനത്ത് വീണ്ടും കോവിഡ് സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി

Perinthalmanna RadioDate: 23-04-2023ആകെ കോവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കിൽ (ടിപിആർ –ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി. രോഗ തീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വർധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയിൽ, സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ടിപിആർ 20 ശതമാനത്തിൽ കൂടുതലാണ്. ഏറ്റവുമധികം എറണാകുളം ജില്ലയിലാണ്: 35%. കുറവ് ആലപ്പുഴയിലും: 20%. സംസ്ഥാനത്തെ ആകെ ടിപിആർ: 28.25%. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആർ 5 ശതമാനത്തിൽ താഴെയാകുമ്പോഴേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10 ശതമാനത്തിൽ കൂടുതല്ലെങ്കിൽ സമൂഹവ്യാപന സൂചനയാണ്. ഇന്ത്യയിലിപ്പോഴും ടിപിആർ 5.5% ആണെന്നിരിക്കെയാണ് കേരളത്തിലിത് 28.25% ആയി വർധിച്ചത്. രാജ്യത്ത് ഡൽഹി കഴിഞ്ഞാൽ ഏറ്റവുമധികം ടിപിആർ കേരളത്തിലാണ്. ഒരു മാസം മുൻപു സംസ്ഥാനത്ത് 5 ശ...
ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന്‌ മുകളിൽ
Kerala

ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന്‌ മുകളിൽ

Perinthalmanna RadioDate: 18-04-2023സംസ്ഥാനത്തെ ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന്‌ മുകളിൽ. എറണാകുളം, കൊല്ലം ജില്ലകളിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക് വീണ്ടും ഉയർന്നു. രണ്ടാഴ്ചയായി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് ഈ ജില്ലകളിൽ ഉയർന്നു നിൽക്കുകയാണ്.ഏപ്രിൽ ഒൻപതു മുതൽ 15 വരെയുള്ള ആഴ്ചയിൽ എറണാകുളം ജില്ലയിലെ നിരക്ക് 38.73 ശതമാനമാണ്. കഴിഞ്ഞയാഴ്ച 35.44 ശതമാനമായിരുന്നു. കൊല്ലം ജില്ലയിൽ 28.62 ശതമാനത്തിൽ നിന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്ക് 33.79 ശതമാനമായി. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം 30 ശതമാനത്തിനു മുകളിലാണ്.പോസിറ്റിവിറ്റി നിരക്ക്എറണാകുളം 38.73കൊല്ലം 33.79ഇടുക്കി 33.70കോട്ടയം 32.56വയനാട് 32.20പത്തനംതിട്ട 31.61കോഴിക്കോട് 28.50തൃശ്ശൂർ 28.40പാലക്കാട് 25.84...
കേരളത്തിലും കോവിഡ് കുതിക്കുന്നു; ചികിത്സയിൽ 16,308 പേർ
Local

കേരളത്തിലും കോവിഡ് കുതിക്കുന്നു; ചികിത്സയിൽ 16,308 പേർ

Perinthalmanna RadioDate: 14-04-2023രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടന്നതോടെ കേരളത്തിലും ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്​ധർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്. ഡൽഹിയും മഹാരാഷ്​​ട്രയുമാണ്​ കോവിഡ്​ കുടൂതലുള്ള മറ്റു​ സംസ്ഥാനങ്ങൾ. ഒറ്റ ദിവസം കൊണ്ടാണ്​ 30 ശതമാനം വർധന​. കേരളത്തിൽ സജീവ രോഗികൾ 16,308 ആണ്. മാർച്ച് ഒന്നിന്​ ഇത് 475 ആയിരുന്നു.ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ. കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം. രാജസ്ഥാൻ, ഛത്തീസ്​ഗഢ്​​, ഹരിയാന, ഹിമാചൽ പ്രദേശ്​, ഒഡീഷ സംസ്ഥാനങ്ങളിലും രോഗികൾ കൂടുകയാണ്​. പരിശോധന സാമ്പിളിൽ 50 ശതമാനത്തിലും ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി 1.16 കണ്ടെത്തി.കഴിഞ്ഞ മാസം 36 ശതമാനമായിരുന്നു. വൈറസ്​ അതിവേഗം വ്യാപിക്കുന്നതിന്‍റെ ...
കേരളത്തിൽ കോവിഡ് ബാധിതർ 10,000 കടന്നു; മാസ്ക് നിർബന്ധമാക്കിയേക്കും
Local

കേരളത്തിൽ കോവിഡ് ബാധിതർ 10,000 കടന്നു; മാസ്ക് നിർബന്ധമാക്കിയേക്കും

Perinthalmanna RadioDate: 09-04-2023സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നു. നിലവിൽ 10,609 പേർ രോഗ ബാധിതരായിട്ട് ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ ദിവസം മാത്രം 1801 പേർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. പരിശോധന കർശനമല്ലാതിരുന്നിട്ടും രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.അവധിക്കാല യാത്രകൾ കൂടുന്ന ഘട്ടത്തിൽ കോവിഡ് വ്യാപനം വേഗത്തിലാകാനുള്ള സാധ്യതയും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നുണ്ട്. മുഖാവരണം നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തര കോവിഡ് അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.കേരളമടക്കമുള്ള എട്ടു സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെയുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്...
ആഘോഷങ്ങള്‍ക്കിടയില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
Local

ആഘോഷങ്ങള്‍ക്കിടയില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

Perinthalmanna RadioDate: 08-04-2023മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും  അപ്പാർട്ട്മെൻറ്കളും പൊതു വാഹനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക നിർദ്ദേശിച്ചു.വ്യാപാരസ്ഥാപനങ്ങളും മാളുകളും പൊതുവാഹനങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുകയും അവിടെ വരുന്നവരോട് കൃത്യമായി മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും നിർദ്ദേശിക്കുകയും ചെയ്യേണ്ടതാണ്. പൊതു കെട്ടിടങ്ങളിലും മാളുകളിലും ഓഫീസുകളിലും വിസ്താരം കുറഞ്ഞ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ വേണം.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ല...
സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിന് മുകളിൽ
Kerala

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിന് മുകളിൽ

Perinthalmanna RadioDate: 05-04-2023ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് രണ്ടക്കം കടന്നു. മാർച്ച് 27 മുതൽ ഏപ്രിൽ രണ്ടുവരെയുള്ള ആഴ്ചയിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ദിവസങ്ങളായി രോഗികളുടെ എണ്ണവും അഞ്ഞൂറിന് മുകളിലാണ്. 6229 പേരാണ് ചികിത്സയിലുള്ളത്.കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ നിൽക്കുന്നത്. എറണാകുളം ജില്ലയിൽ നിരക്ക് 23.99 ശതമാനമാണ്. രോഗികളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് ഇതര പനിരോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവർക്കുള്ള ചികിത്സാ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറിക്കി. ആർ.ടി.പി.സി.ആർ. പരിശോധന വ്യാപിപ്പിക്കാനും ആവശ്യപ്പെട്ടു.സർക്കാർ, സ്വകാര്യാശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചു. ചിക...
രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ
Local

രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ

Perinthalmanna RadioDate: 25-03-2023ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ. 2186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 1,763 പേരാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.ഗുജറാത്തിലും ആയിരത്തിന് മുകളിലാളുകൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം, മിസോറാം, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർഹവേലി ദാമൻ ദിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും രോഗം ബാധിച്ച് ആരും ചികിത്സയിലില്ല.ഇന്ത്യയിൽ 1590 പേർക്കാണ് പുതുതായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന കോവിഡ് ബാധയാണിത്.910 പേരാണ് കോവിഡിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ഇന്ത്യയിലെ ...