Tag: Covid Kerala

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മൂന്നാണ്ട്‌
Kerala

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മൂന്നാണ്ട്‌

Perinthalmanna RadioDate: 30-01-2023ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ തിങ്കളാഴ്‌ച മൂന്നാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ കേസ്‌ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി രണ്ട്‌ വർഷവും ആശ്വാസത്തിന്റെ മറ്റൊരു വർഷവുമാണ്‌ കടന്നുപോയത്‌. വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ്‌ നിലവിൽ ലോകത്തെ ആശങ്കയിലാക്കുന്നത്‌. ആദ്യകേസിന്‌ രണ്ടുമാസത്തിനുശേഷം മാർച്ച്‌ 30നാണ്‌ സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ മരണം സ്ഥിരീകരിച്ചത്‌. ഫെബ്രുവരി മൂന്നിന്‌ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച്‌ 24ന്‌ രാജ്യത്ത്‌ ആദ്യമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പിന്നീട്‌ പ്രതിരോധത്തിന്റെ കനത്ത മതിൽ തീർത്ത്‌ കേരളം കോവിഡിന...
സംസ്ഥാനത്തും കോവിഡ് ജാഗ്രതാ നിർദേശം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും
Kerala, Local

സംസ്ഥാനത്തും കോവിഡ് ജാഗ്രതാ നിർദേശം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

Perinthalmanna RadioDate: 22-12-2022തിരുവനന്തപുരം: സംസ്ഥാനത്തും കോവിഡ് ജാഗ്രത. കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് കോവിഡ് ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെ ന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.രാജ്യത്ത് ഒമിക്രോൺ BF 7 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. ഡിസംബറിൽ ആകെ 1431 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. എന്നാൽ പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് യോഗം വിലയിരുത്തി. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...
കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala, Local

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Perinthalmanna RadioDate: 02-12-2022കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കേസുകൾ പിൻവലിക്കാന്‍ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി കൺവീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ൽ അധികം കേസുകളാണ് റജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡി.ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.സുപ്രീം കോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്. ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം.കേസ് റജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ: ഐപിസി 188 (സർക്കാർ ഉത്തരവു...