Tag: Covid Protocol in India

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം; ആള്‍ക്കൂട്ടം അമിതമാകരുത്, മാസ്ക് വേണം
India

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം; ആള്‍ക്കൂട്ടം അമിതമാകരുത്, മാസ്ക് വേണം

Perinthalmanna RadioDate: 23-12-2022ന്യൂഡൽഹി ∙ ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്കു കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പനി, ഗുരുതര ശ്വാസപ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണം. ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുത്, മാസ്ക് ഉറപ്പാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാനാകൂവെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.പെരിന്തൽമണ്ണയ...
മാസ്ക് ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി
India

മാസ്ക് ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

Perinthalmanna RadioDate: 22-12-2022മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും.ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുള്‍പ്പടെ മാസ്ക് ധരിക്കുന്നത് കർശനമാക്കണം, കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർധിപ്പിക്കണം. വാക്സിനേഷൻറെ മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി നിര്‍...