Tag: covid Test

ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു
India

ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

Perinthalmanna RadioDate: 10-02-2023ന്യൂഡൽഹി: ​ആറ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു. ചൈന, സിംഗപ്പൂർ, ഹോങ്കോങ്, കൊറിയ, തായ്‍ലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നേരത്തെ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. എയർ സുവിധ പോർട്ടലിൽ ഫോം അപ്ലോഡ് ചെയ്യണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.പുതിയ ഉത്തരവ് ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും. വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർദേശം. ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാലിന് ഇതുസംബന്ധിച്ച് കത്തയച്ചു.കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്നും വിശദീകരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് ഇന്ത്യ റാൻഡം ടെസ്റ്റ് നടത്തുന്നുണ്...
കോവിഡ് പരിശോധന; സ്വകാര്യ മേഖല ബഹുദൂരം മുന്നിൽ
Local

കോവിഡ് പരിശോധന; സ്വകാര്യ മേഖല ബഹുദൂരം മുന്നിൽ

Perinthalmanna RadioDate: 10-01-2023മലപ്പുറം: കേരളത്തിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്തുന്നതിൽ സ്വകാര്യമേഖല സർക്കാർ മേഖലയെ ബഹുദൂരം പിന്നിലാക്കി. 2020-ൽ ഇവിടെ ആകെയുള്ള 34 പരിശോധനാ കേന്ദ്രങ്ങളിൽ 22 എണ്ണം സർക്കാർമേഖലയിലും 12 എണ്ണം സ്വകാര്യമേഖലയിലുമായിരുന്നെങ്കിൽ 2023-ൽ ആകെയുള്ള 198 കേന്ദ്രങ്ങളിൽ 52 എണ്ണം മാത്രമാണ് സർക്കാർ മേഖലയിൽ. ബാക്കി 146 എണ്ണം സ്വകാര്യ മേഖലയിലാണ്. കോവിഡ് ഭീഷണി വീണ്ടും ശക്തമായ സാഹചര്യത്തിലാണ് ഐ.സി.എം.ആർ. പുതിയ കണക്ക് പുറത്തുവിട്ടത്.രാജ്യത്താകെയും ഇപ്പോൾ സ്വകാര്യ മേഖലയിലാണ് എണ്ണം കൂടുതൽ. 2020-ൽ രാജ്യത്ത് ആകെയുള്ള 877 കേന്ദ്രങ്ങളിൽ 637 എണ്ണവും സർക്കാർ മേഖലയിലായിരുന്നു. സ്വകാര്യമേഖലയിൽ 240 ഉം. 2023 ആയപ്പോൾ 3394 ആയി. ഇതിൽ സർക്കാർ മേഖലയിൽ 1454 എണ്ണമുണ്ട്. സ്വകാര്യമേഖലയിൽ 1940 എണ്ണവും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ഏതാനും ദിവസം മുമ്പ് പു...