Tag: Crime

പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി
Crime, CRIME, Kerala, Latest

പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

Perinthalmanna RadioDate:22-10-2022കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
CRIME, Local

കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: എട്ടും ഒൻപതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീറി(35)നെയാണ് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ എ.എം. യാസിറും സംഘവും അറസ്റ്റുചെയ്തത്. ചൈൽഡ് ലൈനിൽനിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സി. അലവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓട്ടോഡ്രൈവർ ആയ പ്രതി സ്ഥിരമായി ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുട്ടികളെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കും. കേബിൾ വയറുകൊണ്ടും ചൂരലുകൊണ്ടും മർദിച്ച് അവശരാക്കും. തുടർന്ന് മുറി പൂട്ടി ഓട്ടോയുമായി പുറത്തുപോവും. തിരിച്ചുവരുമ്പോഴാണ് പൂട്ടിയിട്ട മുറി തുറന്നുകൊടുക്കുന്നത്. കേബിൾ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറംഭാഗത്ത് സാരമായ മുറിവുകളുണ്ട്. ബാലനീതി നി...