ഡീസൽ കാറുകളുടെ ആയുസും തീരുന്നു; 2027-ഓടെ ഇന്ത്യയിൽ ഡീസൽ കാറുകൾ നിരോധിക്കും
Perinthalmanna RadioDate: 09-05-2023മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസൽ കാറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്താൻ നിർദേശിച്ച് സർക്കാർ സമിതി. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനർജി ട്രാൻസിഷൻ അഡൈ്വസറി കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മുൻ പെട്രോൾ സെക്രട്ടറി തരുൺ കപൂർ നേതൃത്വത്തിലുള്ള പാനലാണ് ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.എന്നാൽ, പ്രധാനമായും നഗരപരിധിയിലുള്ള ഡീസൽ വാഹനങ്ങളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഡീസൽ വാഹനങ്ങളുടെ നിരോധനം നടപ്പാക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ഡീസൽ കാറുകൾക്കും വാഹനങ്ങൾക്കും പകരം ഇലക്ട്രിക് അല്ലെങ്കിൽ സി.എൻ.ജി. ഇന്ധനമായുള്ള വാഹനങ്ങൾ ഉപയോഗിക്കണമെ...

