പരിസ്ഥിതി ദിനത്തിൽ മുസ്ലിം ലീഗ് ജില്ലാ ആശുപത്രിയില്‍ വൃക്ഷതൈകൾ നട്ടു
Perinthalmanna RadioDate: 05-06-2023പെരിന്തൽമണ്ണ: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജില്ലാ ആശുപത്രിയില്‍ പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ നേതൃതത്തിൽ വൃക്ഷ തൈകൾ നട്ടു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ജലാൽ പച്ചീരി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൂരിയാടാൻ മുഹമ്മദ് സ്വാഗതവും ഹബീബ് മണ്ണേങ്ങൽ നന്ദിയും പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നാലകത്ത് ബഷീർ, മണ്ഡലം സെക്രട്ടറി അസീസ് കൊളക്കാടൻ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി നാസർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, കൗൺസിലർ പത്തത്ത് ജാഫർ, എസ്.ടി.യു മണ്ഡലം പ്രസിഡന്റ് ഉസ്മാൻ തെക്കത്ത് മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ ഇർഷാദ് സി, ഷാനവാസ് തോട്ടം, ഫിറോസ് വള്ളിൽ, യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ പാക്കത്ത്, ഹനീഫ പഠിപ്പുര, റഷീദ് കളത്തിൽ, റഫീഖ് പച്ചീരി, റാഷിദ് മ...