ഡോ:വന്ദനയ്ക്ക് നാടിന്റെ യാത്ര മൊഴി
Perinthalmanna RadioDate:11-05-2023കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് വിട. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീട്ടിലെത്തി. നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.ഡോ. വന്ദനയുടെ ചേതനയറ്റ ശരീരം ആബുലൻസിൽ പട്ടാളമുക്കിലെ വീട്ടിലെത്തിച്ച ഇന്നലെ മുതൽ ഒരുനാടാകെ നൊമ്പരപ്പെടുകയായിരുന്നു. ഒരുപൂവോ, പൂഞ്ചെണ്ടോ ആയി അന്നാട്ടിലെ ഓരോരുത്തരും ബാഷ്പാഞ്ചലിയർപ്പിക്കാനെത്തി. ആ നാടിന് അവൾ മകളായിരുന്നു. കൂട്ടുകാരിയും, സഹോദരിയും, സ്വപ്നങ്ങളുമൊക്കെയായിരുന്നു. കുറെയോർമകളും ഈ ബോർഡുമാണ് ആ നാടിന് ഇനിയവശേഷിക്കുന്നത്. അവളുള്ളപ്പോൾ ഈ വീടൊരിക്കലും കരഞ്ഞിട്ടില്ലെന്ന് പറഞ്ഞത്, വർത്തമാനത്തിനിടയിൽ ഒരയൽക്കാരനാണ്. അങ്ങനെയുള്ള വീട്ടിലെത്തിയവരെല്ലാം നിർവികാരരും, നിശ...

