പണിമുടക്ക് അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍; ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ ഉറപ്പ്
Perinthalmanna RadioDate: 12-05-2023പെരിന്തൽമണ്ണ: കൊട്ടാരക്കരയിലെ ഡോക്ടർ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധത്തിനിടെ ഭാര്യക്കും കുട്ടിക്കും ചികിത്സ തേടിയെത്തിയ യുവാവുമായി ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ യുവാവിനെതിരേ പരാതി.ജില്ലാ ആശുപത്രി ആർ.എം.ഒ.യും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഐ.എം.എ.യുമാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതായുമാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം.പനി ബാധിച്ച രണ്ടുവയസുള്ള മകനെയും ശാരീരികപ്രശ്‌നങ്ങളുള്ള ഭാര്യയെയും ഡോക്ടറെ കാണിക്കാനാണ് ആലുവ സ്വദേശി കാത്താംപുറത്ത് നൗഫൽ ആശുപത്രിയിലെത്തിയത്. ഡോക്ടർമാരുടെ പ്രതിഷേധത്തിനുശേഷമുള്ള വിശദീകരണയോഗത്തിനിടയിൽ സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറിയെന്നാരോപിച്ച് നൗഫലുമായി വാക്കുതർക്കമുണ്ടായി.ജീവനക്കാർ നൗഫലിന...


