നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കൂടുന്നു; ആറ് മാസത്തിനിടെ 1.45 ലക്ഷം ആക്രമണം
Perinthalmanna RadioDate: 28-06-2023നിയന്ത്രണ നടപടി എങ്ങുമെത്താതായതോടെ സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കൂടുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ആറു മാസത്തിനിടെ, 1.45 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 2022 ല്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് കടിയേറ്റത്. ഈ വര്‍ഷം ആറുമാസം കൊണ്ടു തന്നെ ഒന്നര ലക്ഷത്തോളം പേര്‍ ഇരയായത് തെരുവുനായ് ആക്രമണത്തിന്‍റെ രൂക്ഷത അടി വരയിടുന്നു.ജൂണില്‍ ഇതുവരെ 20,000 പേര്‍ക്കാണ് കടിയേറ്റത്. ജനുവരിയില്‍ 22,900 ഉം ഫെബ്രുവരിയില്‍ 25,000 ഉം മാര്‍ച്ചില്‍ 31,100 ഉം ഏപ്രിലില്‍ 30000 പേര്‍ക്കും കടിയേറ്റിരുന്നു. മേയില്‍ 28,600 പേര്‍ക്കും. ഈ വര്‍ഷം ഏഴുപേര്‍ പേവിഷ ബാധയേറ്റ് മരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആകെ 170 ഹോട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്...