സംസ്ഥാനത്ത് ഇ സ്റ്റാമ്പിങ് നിലവിൽ; 942 കോടി മൂല്യമുള്ള മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുന്നു
Perinthalmanna RadioDate: 04-04-2023സംസ്ഥാനം ഇ സ്റ്റാമ്പിങ് സംവിധാനത്തിലേക്ക് മാറിയതോടെ തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന 942 കോടി മൂല്യമുള്ള നോൺ ജുഡീഷ്യൽ മുദ്രപ്പത്രങ്ങൾ പാഴാകുമെന്ന് ആശങ്ക. നിലവിൽ സംസ്ഥാനത്തെ ട്രഷറികളിലെയും വെണ്ടർമാരുടെയും പക്കലുള്ള മുദ്ര പത്രങ്ങളുടെ വിൽപ്പന ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്ക് നീട്ടി സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത് എന്തുചെയ്യണമെന്ന് പറയുന്നില്ല. സെൻട്രൽ ഡിപ്പോയിൽനിന്നാണ് സംസ്ഥാനത്തെ ജില്ലാ ട്രഷറികൾക്കു കീഴിലെ സ്റ്റാമ്പ് ഡിപ്പോകളിലേക്കും തിരുവനന്തപുരത്തെ സബ്ട്രഷറികളിലേക്കും മുദ്രപ്പത്രങ്ങൾ കൊണ്ടു പോകുന്നത്.എന്നാൽ, ഇ സ്റ്റാമ്പിങ് സംവിധാനമായതോടെ മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുമെന്ന കാരണത്താൽ ജില്ലാ ട്രഷറികളിലേക്ക് ആവശ്യപ്പെട്ടവർപോലും കൊണ്ടുപോകുന്നില്ല. എറണാകുളത്തേക്...

