Tag: Eagles Jubilee

ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസ്; ജൂബിലി വേറെ ലെവല്‍!
Local

ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസ്; ജൂബിലി വേറെ ലെവല്‍!

Perinthalmanna RadioDate: 18-11-2022പെരിന്തൽമണ്ണ: ഫുട്‌ബോൾ ആരാധകരുടെ ഇഷ്ട ടീമായ ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസുണ്ട് പെരിന്തൽമണ്ണ ജൂബിലിയിൽ. ഖത്തർ ലോകകപ്പിന് വരവേറ്റ് ഇഷ്ട ടീമുകൾക്ക് വേണ്ടി ഫ്‌ളക്സുകൾ തൂക്കുമ്പോൾ ജൂബിലി വേറെ ലെവലാകുകയാണ്. ഫ്ലക്സുകളും കൊടികളും തോരണങ്ങളും കൂടി ആയതോടെ ഉത്സവ പ്രതീതിയാണ് ജൂബിലി റോഡ്. ഈഗിൾസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് ഇതെല്ലാം ഒരുക്കിയത്.ഫുട്ബാൾ ലോകകപ്പ് കാണാൻ ജൂബിലിയിൽ വലിയ പ്രൊജക്ടർ സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് ബിഗ് സ്ക്രീനില്‍ കാണാന്‍ എത്തുന്നവർക്ക് പ്രത്യേക പന്തൽ ഉൾപ്പെടെയുള്ള സൌകര്യവും ഒരുക്കുന്നുണ്ട്. ജൂബിലി റോഡിൻ്റെ ഒരുവശത്ത് അർജൻറീന ആരാധകർ ടീമംഗങ്ങളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മറു വശത്ത് ബ്രസീൽ ആരാധകരും കട്ടക്ക് പിന്നാലെയുണ്ട്. കട്ടൗട്ടുകൾ വെക്കാൻ ഇവരും മോശമല്...