പുതുവർഷത്തിൽ പുത്തനാകാൻ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
Perinthalmanna RadioDate: 06-12-2022പെരിന്തൽമണ്ണ: സഞ്ചാരികളെ സ്വീകരിക്കാൻ പുതുമയോടെ ഒരുങ്ങുകയാണ് വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ.കരുളായി നെടുങ്കയം (കരിമ്പുഴ വന്യജീവി സങ്കേതം), കനോലി പ്ലോട്ട്, കോഴിപ്പാറ വെള്ളച്ചാട്ടം, കൊടികുത്തിമല എന്നിവയാണ് പുതു വർഷത്തിലേക്ക് ഒരുങ്ങുന്നത്. കാലവർഷക്കെടുതിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും നശിക്കുകയും യാത്രികർ കുറയുകയും ചെയ്‌തു. കോവിഡും വില്ലനായി. അതെല്ലാം പരിഹരിക്കാനും ആളുകളെ ആകർഷിക്കാനുമാണ് പദ്ധതി. സൗത്ത് ഡിവിഷനു കീഴിലെ കരുളായി നെടുങ്കയത്ത് 1.23 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും. സഞ്ചാരികൾക്ക് താമസിക്കാനായി ഡോർമെറ്ററി, അമിനിറ്റി സെന്റർ, ശവകുടീരം മോടിപിടിപ്പിക്കൽ, നെടുങ്കയത്തിനും കരിമ്പുഴ വന്യജീവി സങ്കേതത്തിനും ചേർത്ത് പ്രവേശന കവാടം നിർമിക്കൽ, കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, ഡിഎഫ്ഒ ബംഗ്ലാവ് ഭംഗിയാക്കൽ, പുഴയു...

