എടപ്പറ്റ സ്മാർട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Perinthalmanna RadioDate: 06-05-2023മേലാറ്റൂർ: മുഴുവൻ കുടുംബങ്ങൾക്കും റവന്യൂ സ്മാർട് കാർഡ് നൽകാൻ സർക്കാർ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. എടപ്പറ്റ സ്മാർട് വില്ലേജ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാർഡ് നൽകാനാണ് ലക്ഷ്യമിടുന്നത്. മുഴുവൻ രേഖകളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായകമാവും. കേരളത്തിലെ മുഴുവൻ റവന്യൂ ഓഫീസുകളും നവംബർ ഒന്ന് മുതൽ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു എ ലത്തീഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാർ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിർമിച്ചിട്ടുള്ളത്. മേലാറ്റൂർ-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇത് പൂർണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അട...

