Tag: eid ul fithrah

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; നാടെങ്ങും ഈദ് ഗാഹുകളില്‍ പ്രാര്‍ഥനകള്‍
Kerala

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; നാടെങ്ങും ഈദ് ഗാഹുകളില്‍ പ്രാര്‍ഥനകള്‍

Perinthalmanna RadioDate: 22-04-2023ഒരുമാസം നീണ്ട റമസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.  വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരുമാസത്തെ അച്ചടക്കമുള്ള ജീവിതം ഇനിയുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോ വിശ്വാസിയും പെരുന്നാളിലേയ്ക്ക് കടക്കുന്നത്. മിക്കയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടാകും. പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. വീടുകളില്‍ നിറയെ പുതുവസ്ത്രത്തിന്‍റെ തിളക്കവും അത്തറിന്‍റെ മണവും. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും. ഒപ്പം രുചികൂട്ടില്‍ നല്ല ബിരിയാണി കൂടി തയ്യാറായാല്‍ പെരുന്നാള്‍ കെങ്ക...
വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും
Kerala

വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഒരു മാസത്തെ വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. മാസ പിറവി കാണാത്തതിനാല്‍ ഇന്ന് നോമ്പ് മുപ്പതും പൂര്‍ത്തിയാക്കി നാളെയാണ് വിശ്വാസികള്‍ ഇത്തവണ പെരുന്നാൾ ആഘോഷികുന്നത്.കടുത്ത ചൂടിനെ നേരിട്ടാണ് ഇത്തവണ നോമ്പ് അനുഷ്ഠിക്കേണ്ടി വന്നത്. ജില്ലയിൽ പലേടത്തും ചൂടു കാരണം പുറത്തിറങ്ങിയാൽ തളർന്നു പോകുന്ന സ്ഥിതി. എല്ലാ വർഷത്തേയും പോലെ പഴങ്ങളാണ് വേനൽച്ചൂടിന്റെ ക്ഷീണം അകറ്റിയത്.ഇഫ്താറുകൾ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ഇടങ്ങളായി. സംഘടനകളും സ്ഥാപനകളും ക്ലബ്ബുകളും ഇഫ്താറുകൾക്ക് നേതൃത്വംനൽകി. ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റികൾ നടത്തിയ ഇഫ്താറുകൾ ഹൃദ്യമായി. കൂടിയിരുന്ന് ഭക്ഷണം കഴിക്കുക എന്നതിനപ്പുറത്ത് ഇത്തരം ഇഫ്താറുകളുടെ പ്രാധാന്യം ഏറെയായിരുന്നു. യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള...