ഇലക്‌ട്രിക് വാഹന കുതിപ്പിൽ കേരളം; 2023ലെ വിൽപന വർദ്ധന 14 ശതമാനം
Perinthalmanna RadioDate: 30-08-2023ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പനയിൽ ഈ വർഷം കേരളത്തിൽ വർദ്ധിച്ചത് 13.66 ശതമാനം. കഴിഞ്ഞ വർഷം ഇത് 6.28 ശതമാനമായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേരളത്തിന്റെ കുതിപ്പ്. ഇ-വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒരു ലക്ഷം പിന്നിട്ടു. പെട്രോൾ കഴിഞ്ഞാൽ വില്പനയിൽ മുന്നിലുണ്ടായിരുന്ന ഡീസൽ വാഹനങ്ങൾ മൂന്നാമതായി. ഇ-വാഹനങ്ങളാണ് രണ്ടാമത്.2022ൽ 39,588 ഇ-വാഹനങ്ങളാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങിയത്. എന്നാൽ ആറുമാസത്തിനിടെ 35,072 ഇ-വാഹനങ്ങൾ നിരത്തിലെത്തി. ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്- 29634, കാറുകൾ - 5437. കെ.എസ്.ആർ.ടി.സിക്ക് 110 ഇ-ബസുകളുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 53 ഇ-ബസുകൾ കൂടി വാങ്ങും. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 200 ഇ-ബസുകൾ കിട്ടും. മോട്ടോർ വാഹന വകുപ്പ് 70 ഇ-കാറുകളും വാങ്ങി.സർക്കാർ സബ്സിഡിയും ഇന്ധന വില വർദ്ധനയുമാണ് ഇ-വാഹന മേഖലയ്‌ക്ക് കരുത്...