Tag: electricity Price Hike

വൈദ്യുതി സർച്ചാർജിൽ വർധന; ഓഗസ്റ്റ് മുതൽ നടപ്പിലാവും
Kerala

വൈദ്യുതി സർച്ചാർജിൽ വർധന; ഓഗസ്റ്റ് മുതൽ നടപ്പിലാവും

Perinthalmanna RadioDate: 26-07-2023വൈദ്യുതി സർച്ചാർജ് ഓ​ഗസ്റ്റ് മുതൽ വർധിക്കും. വൈദ്യുതി സർച്ചാർജായി ഓ​ഗസ്റ്റ് മുതൽ നൽകേണ്ടത് യൂണിറ്റിന് 19 പൈസയാണ്. ജൂലൈയിൽ ഇത് 18 പൈസയായിരുന്നു. വൈദ്യുതി ബോർഡ് സർച്ചാർജിൽ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വർധന.ഓഗസ്റ്റിൽ യൂണിറ്റിന് 10 പൈസ സർച്ചാർജ് ഈടാക്കാനുള്ള വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഒമ്പതുപൈസ സർച്ചാർജ് നിലവിലുണ്ട്. ഇതും രണ്ടും ചേർന്നാണ് 19 പൈസ ആവുന്നത്. സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി വൈദ്യുതി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. അതിനുശേഷം ഇത് പുനഃപരിശോധിക്കുമെന്നാണ് വിവരം.ഇന്ധനവിലയിലെ വർധന കാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവ് കൂടുന്നതാണ് സർച്ചാർജായി ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. ഇത്തരത...
ജൂലൈയിലും വൈദ്യുത ചാർജ് കൂടും; യൂണിറ്റിന് 9 പൈസയാണ് കൂടുക
Kerala

ജൂലൈയിലും വൈദ്യുത ചാർജ് കൂടും; യൂണിറ്റിന് 9 പൈസയാണ് കൂടുക

Perinthalmanna RadioDate: 26-06-2023തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതൽ വൈദ്യുതി ചാർജ് കൂട്ടാൻ തീരുമാനം. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂട്ടുക. മേയ് മാസം 19.66 കോടി രൂപ വൈദ്യുതി വാങ്ങാൻ അധികമായി ചിലവഴിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ പത്തുപൈസവരെ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. അതുകൊണ്ടാണ് ഒമ്പതു പൈസ ഈടാക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-----------------------------------...
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും
Kerala

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും

Perinthalmanna RadioDate: 31-05-2023നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി. നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും താത്ക്കാലികമായി സർക്കാർ പിന്മാറുമെന്നായിരുന്നു റിപ്പോർട്ട്. രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള തീരുമാനം ഇറങ്ങിയത്.അതേ സമയം നേരത്തെ വൈദ്യുതി ബോർഡിനു റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പ...
വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി
Kerala

വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി

Perinthalmanna RadioDate: 30-05-2023വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.കരട് ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും.വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിൽ ഒരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരിക്കുന്നത്.ഇതിനാൽ തന്നെ ജൂൺ ഒന്ന് മുതൽ പത്തുപൈസയിൽ കൂടാത്ത സർചാർജ് മാസം തോറും ഈടാക്കുന്നതിനായി ബോർഡിന് സ്വമേധയാ ...
ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി; ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല
Kerala

ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി; ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല

Perinthalmanna RadioDate: 25-03-2023ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവായി.  2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷയും കമ്മിഷന്‍ തള്ളി.ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ കൂട്ടി കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് റഗുലേറ്ററി കമ്മിഷന്‍ പുതുക്കിയ താരിഫ് ഇറക്കിയത്. അഞ്ചുവര്‍ഷത്തേക്കുള്ള നിരക്ക് ഒരുമിച്ച് പ്രഖ്യാപിക്കാതെ ഒറ്റ വര്‍ഷത്തേക്കുള്ള നിരക്ക് മാത്രം നിശ്ചയിച്ചു.  ജൂണ്‍ 30 വരെ അല്ലെങ്കില്‍ അടുത്ത താരിഫ് പ്രഖ്യാപിക്കുന്നതുവരെ ഇപ്പോഴത്തെ നിരക്ക് തുടരും.എന്നാല്‍ 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധ...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ നാലു മാസത്തേക്ക് പ്രാബല്യത്തിൽ
Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ നാലു മാസത്തേക്ക് പ്രാബല്യത്തിൽ

Perinthalmanna RadioDate: 01-02-2023സംസ്ഥാനത്ത് ഇന്നു മുതൽ നാലു മാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടു വര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയ...
ഫെബ്രുവരി-മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും
Local

ഫെബ്രുവരി-മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും

Perinthalmanna RadioDate: 28-01-2023സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യം.2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന...
വൈദ്യുതി നിരക്ക് മാസംതോറും മാറും; കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും
Kerala

വൈദ്യുതി നിരക്ക് മാസംതോറും മാറും; കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും

Perinthalmanna RadioDate: 11-01-2023പെട്രോളിനും ഡീസലിനും വിലമാറുന്നതുപോലെ മാസംതോറും വൈദ്യുതിനിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കും. കെ.എസ്.ഇ.ബി. ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളിൽനിന്ന് സർച്ചാർജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം.വിപണിയിൽ വൈദ്യുതിക്ക് വില ഉയർന്നുനിൽക്കുന്ന മാസങ്ങളിൽ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളിൽ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽനടന്ന ഉന്നതതലയോഗം തീരുമാനിച്ചു. വൈദ്യുതിക്ക് വിപണിയിൽ വിലകുറഞ്ഞാൽ ആ മാസങ്ങളിൽ ഉപഭോക്താക്കൾ നൽകേണ്ട നിരക്കിലും അതനുസരിച്ച് കുറവുവരുത്തണം. എന്നാലിതിന് നിലവിൽ ചട്ടമില്ല. വിപണിയിൽ വൈദ്യുതിവില ഇപ്പോൾ കൂടുതലാണ്. അടുത്ത ഒരുവർഷത്തേക്കെങ്കിലും ഉയർന്നുനിൽക്കാനാണ് സാധ്യത.പുതിയ...
മാസംതോറും വൈദ്യുതി നിരക്ക്‌ വർധന; ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം
Local

മാസംതോറും വൈദ്യുതി നിരക്ക്‌ വർധന; ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം

Perinthalmanna RadioDate: 06-01-2023മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം. കഴിഞ്ഞ മാസം ഇരുപത്തിയൊന്‍പതിന് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കു കുത്തിയാക്കുന്ന ഈ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവാണിത്. ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുമ്പാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്.ഇത് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.ഇന്ധന സർച്ചാർജ...