Tag: EMS

ഓർമകളിൽ ഇ.എം.എസ്; ഇന്ന് ഇ.എം.എസിന്റെ 114-ാം ജന്മദിനം
Local

ഓർമകളിൽ ഇ.എം.എസ്; ഇന്ന് ഇ.എം.എസിന്റെ 114-ാം ജന്മദിനം

Perinthalmanna RadioDate: 13-06-2023ഏലംകുളം : കുന്തിപ്പുഴയോരത്തെ ഏലംകുളം മന ഇന്നും പ്രൗഢിയൊട്ടും കുറവില്ലാതെ നിൽക്കുന്നു. മഴക്കാലത്തിന്റെ തണുപ്പുമായി പുഴയിലെ വെള്ളവും പച്ചപ്പുമായി മനയുടെ പരിസരവും. 1909 ജൂൺ 13-ന് ഈ മനയിൽ ജനിച്ച ഒരാളുടെ പേരിലാണ് ഏലംകുളം ഗ്രാമം ലോകമൊട്ടുക്കും പ്രസിദ്ധമായത്. ലോകത്താദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 114-ാം ജന്മദിനമാണ് ചൊവ്വാഴ്ച.ഉൾഗ്രാമത്തിൽ സമ്പന്നതയുടെ മടിത്തട്ടിൽനിന്ന് സാധാരണക്കാരനുവേണ്ടി പോരാടാനുറച്ച് ഇറങ്ങിയ അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ഏലംകുളത്തിന് ആവേശമാണ്. അതൊട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നവിധത്തിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകങ്ങളും. സാധാരണക്കാരന് നിലവാരമുള്ള ചികിത്സയെന്ന ലക്ഷ്യവുമായി തുടങ്ങിയ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രി ഇന്ന് രജതജൂബിലി ആഘോഷത്തിലാ...