Tag: FCI Godown

വിദ്യാർഥികൾക്കും പൊതു ജനത്തിനുമായി എഫ്സിഐ ഗോഡൗൺ ആദ്യമായി തുറന്നു നൽകി
Local

വിദ്യാർഥികൾക്കും പൊതു ജനത്തിനുമായി എഫ്സിഐ ഗോഡൗൺ ആദ്യമായി തുറന്നു നൽകി

Perinthalmanna RadioDate: 18-08-2023അങ്ങാടിപ്പുറം: എഫ്സിഐ ഗോഡൗണിന്റെ കവാടങ്ങൾ ഇന്നലെ പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും മുന്നിൽ തുറന്നു. കുന്നുകൂടി കിടക്കുന്ന നാടിന്റെ കരുതൽ ഭക്ഷ്യധാന്യ ശേഖരം കണ്ട് വിദ്യാർഥികൾക്ക് അദ്ഭുതം, അഭിമാനം. അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗൺ ആരംഭിച്ച ശേഷം അപൂർവമായി മാത്രമാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വലിയ തോതിൽ ഭക്ഷ്യ ധാന്യ ശേഖരം സൂക്ഷിക്കുന്നതിനാൽ സുരക്ഷ കൂടി കണക്കിൽ എടുത്തായിരുന്നു പ്രവേശന നിരോധനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് എഫ്സിഐ അധികൃതർ ഇന്നലെ ഗോഡൗൺ പൂർണമായി കാണാനും സംശയ നിവാരണത്തിനും അവസരം ഒരുക്കിയത്.ഒട്ടേറെ വിദ്യാർഥികൾ ഇന്നലെ എഫ്സിഐ ഗോഡൗൺ കാണാനെത്തി. മാനേജർ വി.എസ്.ഷിജു മോൻ വിദ്യാർഥികൾക്ക് കാര്യങ്ങൾ വിവരിച്ചു നൽകി. അടുത്തു തന്നെ വിപണിയിലെ ത്താനിരിക്കുന്ന പോഷക മൂല്യമേറിയ പച്ചരിയും വിദ്യാർഥികൾക്ക് കാണിച്ചു ...