ഡെങ്കിബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ജില്ലയില്‍ ഏഴ് ഡെങ്കി സ്പോട്ടുകള്‍
Perinthalmanna RadioDate: 11-07-2023മലപ്പുറം: ജില്ലയില്‍ മഴയും വെയിലും ഇടവിട്ട കാലാവസ്ഥ എത്തിയതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നിലവില്‍ ഏഴ് ഡെങ്കി സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. 1,037 പേര്‍ക്ക് ഈ വര്‍ഷം ഡെങ്കിപ്പനി ബാധിക്കുകയും നാല് പേര്‍ മരിക്കുകയും ചെയ്തു. നിലവിലെ കാലാവസ്ഥ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കും. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഡെങ്കി ടൈപ്പ് 3 വൈറസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി വ്യാപനം തടയാനായി ഫോഗിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റബര്‍ തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ഷകര്‍ക്ക് പ്രത്യേക ബോധവത്ക്കരണം നല്‍കുന്നുണ്ട്...