Tag: Fever in Malappuram District

ജില്ലയിൽ ആശങ്കയായി അഞ്ചാംപനി വർധിക്കുന്നു
Local

ജില്ലയിൽ ആശങ്കയായി അഞ്ചാംപനി വർധിക്കുന്നു

Perinthalmanna RadioDate: 24-11-2022മലപ്പുറം∙ ജില്ലയ്ക്ക് ആശങ്കയായി അഞ്ചാംപനി (മീസിൽസ്) ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. നിലവിൽ 125 പേർക്കാണ് ജില്ലയിൽ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. അഞ്ചാംപനി ജില്ലയിൽ പടരുന്ന സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ മലപ്പുറത്തേക്കയച്ചിരിക്കുന്നത്.അഞ്ചാംപനി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ള കൽപകഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ (48). മലപ്പുറം നഗരസഭാ പരിധി, പൂക്കോട്ടൂർ, ഊരകം, കോട്ടയ്ക്കൽ എന്നിവിടങ്ങളാണ് അഞ്ചാംപനി കൂടുതലായി കാണുന്ന മറ്റു പ്രദേശങ്ങൾ. ഇതുവരെ തീരദേശത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം നിറമരുതൂർ പഞ്ചായത്തിൽ ഒരു കേസ് കണ്ടെത്തി. ജില്ലയിൽ രോഗം ബാധിച്ചവരിൽ 7 മാസം മുതൽ 29 വയസ്സുവരെയുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ...