Tag: fifa world cup 2022

കാര്‍ഡ് എടുത്ത് റെക്കോർഡിട്ട വിവാദ റഫറി നാട്ടിലേക്ക്
World

കാര്‍ഡ് എടുത്ത് റെക്കോർഡിട്ട വിവാദ റഫറി നാട്ടിലേക്ക്

Perinthalmanna RadioDate: 12-12-2022ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 'വിവാദ റഫറി' മത്തേയു ലഹോസ് ഉണ്ടാവില്ല. അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ ലഹോസിന്റെ റഫറിയിങ് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. 18 കാര്‍ഡുകളാണ് ലഹോസ് പുറത്തെടുത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരം കൂടിയായിരുന്നു അത്.അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാരെ നിയോഗിക്കണമെന്ന് മെസി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇപ്പോഴിതാ ലഹോസിനെ നാട്ടിലേക്ക് പറഞ്ഞയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാ...
ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?
Kerala, Local, Sports

ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?

പ്രചരിക്കുന്നതിലെ സത്യാവസ്ഥ ഇതാണ്Perinthalmanna RadioDate: 03-12-2022പെരിന്തൽമണ്ണ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് ആഫ്രിക്കൻ ടീമായ കാമറൂൺ ഖത്തർ ലോകകപ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അവസാന മത്സരത്തിൽ ടീം തോൽപ്പിച്ചത് ഫുട്‌ബോൾ ലോകത്തെ അതികായരായ ബ്രസീലിനെ. ഇഞ്ച്വറി ടൈമിൽ നായകൻ വിൻസെന്റ് അബൂബക്കർ നേടിയ ഹെഡറിലാണ് കാമറൂൺ കാനറികളെ വീഴ്ത്തിയത്.ഹീറോ ആയി മാറിയതിന് പിന്നാലെ, കേരളത്തിൽ പെരിന്തൽമണ്ണയിൽ ഉൾപ്പെടെ സെവൻസ് കളിച്ച താരമാണ് വിൻസെന്റ് എന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട കാർഡുകളും കുറിപ്പുകളും ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവച്ചത്. 'ആയിരം ബ്രസീലിന് അര അബു' തുടങ്ങി നിരവധി കമന്‍റുകളില്‍ ആന്റി ബ്രസീൽ ആരാധകര്‍ ഇതാഘോഷമാക്കുകയും ചെയ്തു.പ്രമുഖ സെവൻസ് ഫുട്‌ബോൾ ടീമായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, തൃ...
കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ
Kerala, Latest, Sports, World

കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ

Perinthalmanna RadioDate:03-12-2022ഖത്തർ ലോകകപ്പിലെ ഗ്രൂപ് ജിയിലെ അവസാന മത്സരത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ . എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ വിജയം നേടിയത്. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ വിൻസെന്റ് അബൂബക്കർ ആണ് വിജയ ഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് അവസാന പതിനാറിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി സ്വിസും പ്രീ ക്വാർട്ടറിലെത്തി.കൊറിയയാണ്‌ അവസാന പതിനാറിൽ ബ്രസീലിന്റെ എതിരാളികൾ.സ്വിസ്സിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും 10 മാറ്റങ്ങളുമായാണ് ബ്രസീൽ ഇന്നിറങ്ങിയത്.പതിനൊന്നാം മിനിറ്റിൽ കാമറൂൺ ബോക്സിൽ ബ്രസീലിന്റെ മുന്നേറ്റം കാണാൻ സാധിച്ചത്. 14 ആം മിനുട്ടിൽ ഫ്രെഡ് മധ്യനിരയിൽ നിന്നും കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നുമുള്ള മാർട്ടിനെല്ലിയുടെ ഗോളെന്നുറച്ച ഒന്നാന്തരം ഹെഡ്ഡർ കാമറൂൺ ഗോളി തട്ടിയകറ്റി.22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്...
പോർച്ചുഗലിനെ തകർത്ത് കൊറിയ പ്രീ ക്വാർട്ടറിൽ
India, Kerala, Sports

പോർച്ചുഗലിനെ തകർത്ത് കൊറിയ പ്രീ ക്വാർട്ടറിൽ

Perinthalmanna RadioDate:02-12-2022ദോഹ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോൺ (27), ഹ്വാങ് ഹീ ചാൻ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കി. ഗ്രൂപ്പിലെ യുറഗ്വായ് ഘാന പോരാട്ടത്തിൽ യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചെങ്കിലും കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറിയ മുന്നേറുകയായിരുന്നു. കൊറിയയ്ക്കും യുറഗ്വായ്ക്കും നാലു പോയിന്റുകൾ വീതമാണുള്ളത്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും; പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും
Sports

മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും; പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും

Perinthalmanna RadioDate: 02-12-2022തുടരെ മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീൽ ഇന്നിറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് സെർബിയയെ നേരിടും. ബ്രസീലിന് പിന്നാലെ ഗ്രൂപ്പ് ജിയിൽ നിന്നും പ്രീക്വാർട്ടറിലെത്തുന്നവരെ ഇന്നത്തെ മത്സരങ്ങൾ തീരുമാനിക്കും.സെർബിയയെയും സ്വിറ്റ്സർലൻഡിനെയും പരാജയപ്പെടുത്തി കാനറികൾ ഇതിനോടകം നോക്കൗട്ടിലെത്തി. കാമറൂണിനെ കീഴടക്കി തോൽവിയറിയാതെ മുന്നേറണം. നിലവിലെ സാഹചര്യത്തിൽ ബ്രസീലിന് കാര്യങ്ങൾ അനുകൂലമാണ്. പകരക്കാരും പകിട്ടോടെ കളിക്കുന്നു.പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രമുഖ താരങ്ങള്‍ക്ക് ബ്രസീല്‍ വിശ്രമം നല്‍കിയേക്കും. പക്ഷെ എതിരാളികള്‍ ആശ്വസിക്കേണ്ട, പകരം വരാനുള്ളത് ചില്ലറക്കാരല്ല. ഗോള്‍ വലയ്ക്ക് മുന്നില്‍ അലിസണ്‍ മാറിയാല്‍ വരുന്നത് എഡേഴ്സണായിരിക്കും. സമ്പൂര്‍ണ മാറ്റമാണ് ടിറ്റെ നടപ്പാക്കുന്നതെങ്കില്‍ മിലിറ...
ലോകകപ്പ് ഫുട്ബോളിൽ ഇന്ന് അർജന്റീനക്ക് ജീവന്മരണ പോരാട്ടം
Sports

ലോകകപ്പ് ഫുട്ബോളിൽ ഇന്ന് അർജന്റീനക്ക് ജീവന്മരണ പോരാട്ടം

Perinthalmanna RadioDate: 30-11-2022ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിൽ മെസിപ്പടയ്ക്ക് ഇന്ന് അവസാന അവസരം. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പോളണ്ടിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ കടക്കാം. തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാല്‍ സൗദി-മെക്സിക്കോ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും സ്കലോണിയുടെ സംഘത്തിന്റെ ഭാവി.മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊര്‍ജം പകര്‍ന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണല്‍ സ്...
സ്വിറ്റ്‌സര്‍ലന്‍ഡിനെ തകർത്ത് ബ്രസീൽ പ്രീ ക്വാർട്ടറിൽ
Sports

സ്വിറ്റ്‌സര്‍ലന്‍ഡിനെ തകർത്ത് ബ്രസീൽ പ്രീ ക്വാർട്ടറിൽ

Perinthalmanna RadioDate: 28-11-2022ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.ബ്രസീലിന് മുതലാക്കാന്‍ കഴിയാതെ പോയ ആദ്യപാതി12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. ...
ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും
Sports

ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും

Perinthalmanna RadioDate: 28-11-2022ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ രാത്രി ഒൻപതരയ്ക്ക് സ്വിറ്റ്സ‍ർലൻഡിനെയും പോർച്ചുഗൽ രാത്രി പന്ത്രണ്ടരയ്ക്ക് ഉറുഗ്വേയേയും നേരിടും. കാമറൂൺ വൈകിട്ട് മൂന്നരയ്ക്ക് സെർബിയയെയും ദക്ഷിണ കൊറിയ വൈകിട്ട് ആറരയ്ക്ക് ഘാനയെയും നേരിടും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് സെര്‍ബിയയെ തകര്‍ത്തപ്പോള്‍ പോര്‍ച്ചുഗല്‍ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂപ്പര്‍ താരം നെയ്‌മറിന് പകരം ആരിറങ്ങും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പകരക്കാരെ നിശ്ചയിച്ചുകഴിഞ്ഞുവെന്ന് ബ്രസീൽ കോച്ച് ടിറ്റെ വ്യക്തമാക്കി. സ്വിസ്‌ നിരയ്ക്കെതിരെ കളി മെനയാൻ നെയ്മറും വലതുപാർശ്വം കാക്കാൻ ഡാനിലോയും ബ്രസീൽ നിരയിലുണ്ടാവില്ലെന്...
റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്നിറങ്ങും
Local

റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്നിറങ്ങും

Perinthalmanna RadioDate: 24-11-2022ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെയും ജര്‍മനിയുടെയും തോല്‍വികളിൽ നിരാശരായിരിക്കുകയാണ് മലയാളികള്‍. ഒട്ടേറെ ആരാധകരുളള ഈ ടീമുകളുടെ തോല്‍വി ലോകകപ്പ് ആവേശം തണുപ്പിക്കുമെന്ന പേടിയിലാണ് ലോകകപ്പ് സംഘാടകരായ ഖത്തര്‍. എന്നാല്‍ ആരാധകരെ വീണ്ടും ആവേശക്കൊടുമുടിയേറ്റാന്‍ കെല്‍പ്പുള്ള രണ്ട് ടീമുകള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രതീക്ഷ.ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍. ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചു. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-...
ഖത്തറിൽ വീണ്ടും അട്ടിമറി; ജർമനി ജപ്പാനോട് തോറ്റു
Sports

ഖത്തറിൽ വീണ്ടും അട്ടിമറി; ജർമനി ജപ്പാനോട് തോറ്റു

Perinthalmanna RadioDate: 23-11-2022ആദ്യ പകുതിയുടെ ഇടവേളയ്ക്കു കയറിയപ്പോൾ ജപ്പാൻ താരങ്ങൾക്ക് സംഭവിച്ചത് എന്തായിരിക്കും? ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇയിലെ ജർമനി – ജപ്പാൻ പോരാട്ടം കണ്ട ഫുട്ബോൾ ലോകം മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. ആദ്യപകുതിയിൽ തീർത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെ ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്ത്തിയതിനു പിന്നാലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. ...