Tag: fifa world cup 2022 Pre Quarter Finals

Sports
അവസാന എട്ടിലേക്ക് ആരെല്ലാം? അർജന്റീന ഇന്നിറങ്ങുംPerinthalmanna RadioDate: 03-12-2022ദോഹ: അട്ടിമറികൾ തുടർക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ശേഷം ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം. നാല് ദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിലുള്ള എട്ടുമത്സരങ്ങളിൽ 16 ടീമുകൾ ഏറ്റുമുട്ടും. തോൽക്കുന്ന ടീമിന് നാട്ടിലേക്ക് മടങ്ങാം. പ്രീക്വാർട്ടറിലെ ആദ്യമത്സരത്തിൽ ഇന്ന് രാത്രി 8.30ന് നെതർലൻഡ്സ് അമേരിക്കയെ നേരിടും രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയയെ നേരിടും (രാത്രി 12.30).നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഞായറാഴ്ച രാത്രി 8.30ന് പോളണ്ടിനേയും രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനേയും നേരിടും. തിങ്കളാഴ്ച രാത്രി 8.30ന് നിലവിലെ റണ്ണറപ്പുകളായ ക്രെയേഷ്യ ജപ്പാനേയും രാത്രി 12.30ന് ബ്രസീൽ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും. ചൊവ്വാഴ്ച സ്പെയിൻ മൊറോക്കോയേയും പോർച്ചുഗീസ് പട സ്വിസ് പടയേയും നേ...