Tag: fifa world cup 2022

ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ
Sports

ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ

Perinthalmanna RadioDate: 22-11-2022ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്...
പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം
Local

പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം

Perinthalmanna RadioDate: 21-11-2022ലോകകപ്പ് ഫുട്ബാള്‍ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ വഴിയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍.ടി.ഓഫീസില്‍ അപേക്ഷ നല്‍കി തുച്ഛമായ തുക ഫീസടച്ചാല്‍ ആരാധകര്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്‌സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാന്‍ ഒരു മാസത്തേക്ക് കാറുകള്‍ക്ക് 395ഉം ബൈക്കുകള്‍ക്ക് 245 രൂപയും മാത്രം ഫീസടച്ചാല്‍ മതി.ഇഷ്ട താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരു മാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകള്‍ക്ക് കളര്‍കോഡ് വന്നതിനാല്‍ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.അടുത്തുള്ള ആര്‍.ടി ഓഫീസില്‍ പോയി നിറം മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ്...
ഫുട്‌ബോള്‍ ലഹരിയില്‍ ആറാടിച്ച് ജൂബിലിയിലെ ലോകകപ്പ് ഘോഷയാത്ര
Local, Sports

ഫുട്‌ബോള്‍ ലഹരിയില്‍ ആറാടിച്ച് ജൂബിലിയിലെ ലോകകപ്പ് ഘോഷയാത്ര

Perinthalmanna RadioDate: 20-11-2022പെരിന്തൽമണ്ണ: ലോകകപ്പ് കിക്കോഫിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ജൂബിലിയിൽ നടന്ന ലോകകപ്പ് ഘോഷ യാത്രയിൽ ആവേശം അണപൊട്ടി. ജൂബിലി റോഡിലെ എല്ലാ ക്ലബുകളുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഓരോ ടീമുകളുടെയും ആരാധകർ ജഴ്സിയുമണിഞ്ഞ് കൊടിയും പിടിച്ച് തങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ജയ് വിളിച്ച് ഘോഷ യാത്രയിൽ അണി നിരന്നു. ലോകകപ്പ് ഘോഷ യാത്രക്ക് പിന്തുണയുമായി ഘോഷയാത്ര കാണാൻ റോഡിന് ഇരുവശവും ജനങ്ങളും അണി നിരന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടും, വിവിധ കലാ പരിപാടികളോടും കൂടെ വര്‍ണ്ണപ്പൊലിമ തീര്‍ത്ത ഫുട്ബോള്‍ ആരാധകരുടെ ഘോഷ യാത്രയിൽ ജൂബിലിയുടെ വീഥികളിലൂടെ തങ്ങളുടെ ഇഷ്ട ടീമിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഇഷ്ട രാജ്യങ്ങളുടെ ജഴ്സിയും അണിഞ്ഞ് കൊടിയും പിടിച്ച് അണി നിരന്നപ്പോൾ ആരാധകരെ ആവേശ ഭരിതരാക്കി. ജൂബിലി റോഡിലെ ആയുർ കേരള ആശു...
ആവേശ കൊടുമുടിയിൽ ആരാധകർ; ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം
Local

ആവേശ കൊടുമുടിയിൽ ആരാധകർ; ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം

Perinthalmanna RadioDate: 20-11-2022പെരിന്തൽമണ്ണ: ലോകകപ്പുമായി ബന്ധപ്പെട്ട് പന്തയപ്പോര് അരങ്ങ് തകർക്കുകയാണ്. കായികാവേശത്തിൽനിന്ന് ഉരുത്തിരിയുന്ന പന്തയങ്ങൾക്ക് പണത്തോടല്ല പ്രിയം. പണത്തെക്കാൾ എതിർടീമിന്റെ ‘മാനക്കേട്’ കാണുന്നതിലാണ് രസം. അതുകൊണ്ടുതന്നെ മൊട്ടയടിയാണ് മുഖ്യം.ആര് ജയിച്ചാലും തോറ്റാലും ലോകകപ്പ് കഴിയുന്നതോടെ ധാരാളം മൊട്ടത്തലകൾ പിറക്കും!കെട്ടിയ കൊടി തോരണങ്ങൾ അഴിച്ചെടുപ്പിക്കുന്നതും ഇഷ്ട ടീമിനെ കൈവെടിയലും ലോകകപ്പ് കഴിയുന്നതുവരെ കളിയെക്കുറിച്ച് മിണ്ടാൻ പാടില്ലാത്തതുമെല്ലാം പന്തയക്കളത്തിൽ പാലിക്കേണ്ട മര്യാദകളാണ്. നാട്ടിലുള്ളവർ മാത്രമല്ല സാമൂഹികമാധ്യമങ്ങളിലൂടെ ചർച്ചയിൽ പങ്കെടുത്ത് പ്രവാസികളും പന്തയത്തിന്റെ ഭാഗമായിട്ടുണ്ട്. നാട്ടിലേതുപോലെ പ്രവാസലോകത്തും പ്രധാന ടീമുകൾക്കെല്ലാം ആരാധകരുള്ളതിനാൽ പന്തയത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. തല മൊട്ടയടിക്കുക എന്നത് ഏറ്റവുംവലിയ അഭിമാന...
കളി ഖത്തറിൽ, ആരവം മലപ്പുറത്ത്; ജില്ലാ പഞ്ചായത്ത്‌ സൗഹൃദ മത്സരങ്ങൾ ആവേശമായി
Local

കളി ഖത്തറിൽ, ആരവം മലപ്പുറത്ത്; ജില്ലാ പഞ്ചായത്ത്‌ സൗഹൃദ മത്സരങ്ങൾ ആവേശമായി

Perinthalmanna RadioDate: 18-11-2022ലോകകപ്പ് ഫുട്ബോളിന്റെ കളിയാരവങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങൾ ആവേശമായി. മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന ആവേശോജ്വലമായ സൗഹൃദ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ വി.ആർ. പ്രേം കുമാർ കിക്കോഫ് ചെയ്ത് നിർവഹിച്ചു. ആദ്യ മത്സരത്തിൽ ജില്ലാ പഞ്ചായത്തംഗം എ. പി. സബാഹിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ടീമും മലപ്പുറത്തെ മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത് ഏറെ ആവേശകരമായി.ജില്ലാ പഞ്ചായത്തിന് വേണ്ടി ജീവനക്കാരനായ തറയിൽ നസീർ ആദ്യ ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി ഷഹബാസ് വെള്ളില ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. കാൽ പന്തിന്റെ മലപ്പുറം പെരുമ ലോക കാപ്പോളം ഉയർത്തിയ മനോഹരമായ മത്സരങ്ങളിൽ ജില്ലയിലെ മികച്ച പഴയ കാല താരങ്ങൾ അണി നിരന്നു.ഗോൾ ര...
പെരിന്തൽമണ്ണയിൽ ലോകകപ്പ് വിളംബര ഘോഷയാത്ര നടത്തി
Local

പെരിന്തൽമണ്ണയിൽ ലോകകപ്പ് വിളംബര ഘോഷയാത്ര നടത്തി

Perinthalmanna RadioDate: 17-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പെരിന്തൽമണ്ണയിലും എത്തിച്ച് വിളംബര ഘോഷയാത്ര. നഗരസഭയുടെയും ക്ലബ്ബുകളുടെ കൂട്ടായ്മയായ യുവമിത്രയുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. നഗരസഭാ ഓഫീസ് പരിസരത്ത് തുടങ്ങിയ ഘോഷ യാത്രയിൽ വിവിധ ടീമുകളുടെ ജഴ്‌സികളണിച്ചും പതാകകൾ പാറിച്ചും ആരാധകരും അണി നിരന്നു. നഗരസഭാ അധ്യക്ഷൻ പി. ഷാജി, ഉപാധ്യക്ഷ എ. നസീറ, നഗരസഭാംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഘോഷയാത്ര ടൗൺ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് ലഹരിക്കെതിരേ ആയിരം ഗോളടിക്കുന്ന കാമ്പയിൻ നഗരസഭാധ്യക്ഷൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ...
ലോകകപ്പ് ഫുട്‌ബോൾ; വിളംബര ഘോഷയാത്ര ഇന്ന്
Kerala

ലോകകപ്പ് ഫുട്‌ബോൾ; വിളംബര ഘോഷയാത്ര ഇന്ന്

Perinthalmanna RadioDate: 16-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി പെരിന്തൽമണ്ണ നഗരസഭ. ക്ലബ്ബുകളുടെ കൂട്ടായ്മയായ യുവമിത്രയും നഗരസഭയും സംയുക്തമായി ലോകകപ്പിനെ വരവേറ്റ് ബുധനാഴ്ച വിളംബര ഘോഷയാത്ര നടത്തും. വൈകീട്ട് അഞ്ചിന് പെരിന്തൽമണ്ണ നഗരസഭാ ഓഫീസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്രയിൽ ക്ലബ്ബ് പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ, ഫുട്‌ബോൾ ആരാധകർ തുടങ്ങിയവർ അണിനിരക്കും. ...
ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ
Kerala, Latest, Local, Sports

ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ

Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അഞ്ചു നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും ചുവരുകളിലും മതിലുകളിലും മരത്തിലും നിറം നൽകിയും കൊടി തോരണങ്ങൾ കെട്ടിയുമാണ് ആരാധകർ ലോകകപ്പിനെ വരവേൽക്കുന്നത്. അർജന്റീനക്കും ബ്രസിലിനും തന്നെയാണ് ആരാധകർ കൂടുതൽ, ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൻജിയം ടീമുകൾക്കും ആരാധകരുണ്ട്. ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങി കഴിഞ്ഞു. ആരാധകരുടെ നേതൃത്വത്തിൽ റാലികൾക്കായുള്ള അണിയറ പ്രവർത്തനങ്ങളും സൗഹൃദ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ഒപ്പം ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽകളി കാണാനുള്ള സജ്ജീകരണങ്ങ...
മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്
Kerala, Local, Sports

മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്

Perinthalmanna RadioDate: 03-11-2022ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ അര്‍ജന്റീന – ബ...
‘ഓള്’ വണ്ടിയോടിച്ചെത്തും ലോകകപ്പ് കാണാൻ ഖത്തറിലേക്ക്
Kerala, Local, Sports

‘ഓള്’ വണ്ടിയോടിച്ചെത്തും ലോകകപ്പ് കാണാൻ ഖത്തറിലേക്ക്

Perinthalmanna RadioDate: 20-10-2022പെരിന്തൽമണ്ണ: പന്തുകളിയെ നെഞ്ചേറ്റുന്നവർക്കിടയിലേക്ക് അതിലേറെ ആവേശത്തോടെ നാജി നൗഷിയെത്തി. ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് കാണാൻ ഥാർ വാഹനത്തിൽ പോകുന്ന ആദ്യ മലയാളി വനിതയാണ് നാജി. ട്രാവൽ വ്ളോഗറായ ഇവർ സ്വദേശമായ തലശേരിക്കടുത്ത മാഹിയിൽനിന്ന് ഖത്തറിലേക്കുള്ള യാത്ര ശനിയാഴ്ച തുടങ്ങി. മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.യാത്രയുടെ സ്പോൺസർമാരിലൊന്നായ പെരിന്തൽമണ്ണയിലെ 'ടീ ടൈം' റെേസ്റ്റാറന്റാണ് ഇവിടെ യാത്രയയപ്പ് ഒരുക്കിയത്. ഓള് എന്ന പേരിട്ട വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തൽമണ്ണയിലെത്തി. 'ടീ ടൈം' മാനേജ്‌മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേർന്ന് സ്വീകരിച്ചു. ചലച്ചിത്ര നടി സ്രിന്ദ തുടർയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടർന്നു.മുംബൈ വരെ നാജി ഥാറിൽ പോകും. തുടർ...