ലോകകപ്പ് സ്റ്റേഡിയത്തിൽ ആരാധകരെ സ്വീകരിക്കാൻ കുന്നപ്പള്ളിയിലെ റസീലും
Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ :ഖത്തർ ലോകകപ്പ് കാണാൻ എത്തുന്ന കാണികളെ സ്വീകരിക്കാൻ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി റസീലും. ഖത്തറിന്റെ ഹൃദയ ഭാഗത്ത് കടലിന് അരികിൽ 974 കണ്ടൈനറുകൾ കൊണ്ട് നിർമിച്ച സ്റ്റേഡിയത്തിൽ കാണികളെ സ്വീകരിക്കാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും റസീൽ ഉണ്ടാക്കും. ഖത്തറിൽ നടന്ന നിരവധി ചാമ്പ്യൻഷിപ്പുകളിൽ ഇദ്ദേഹം വൊളണ്ടിയർ ആയി സേവനം അനുഷ്ച്ചിട്ടുണ്ട്.ഈ അനുഭവ സമ്പത്ത് വെച്ചാണ് ഖത്തർ ലോകകപ്പിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. അതോടൊപ്പം അറുപതിനായിരത്തിൽപരം വൊളണ്ടിയർമാരെ തിരഞ്ഞെടുക്കുന്ന 600 അംഗ റിക്രൂട്ട്മെന്റ് ടീമിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. 13 വർഷത്തോളമായി ഖത്തറിൽ പ്രവാസ ജീവിതം തുടരുന്ന ഇദ്ദേഹം ഖത്തറിലുള്ള ഏറ്റവും വലിയ പ്രവാസ സംഘടനയായ കെഎംസിസിയുടെ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റും, പെരിന്തൽമണ്ണ മുൻസിപ്പൽ ഗ്ലോബൽ കെഎംസിസി ട്രഷറർ, ഇന്ത്യൻ ...


