Tag: Fire Force

സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ ഐഫോൺ എടുക്കാനും അഗ്നിരക്ഷാസേന
Local

സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ ഐഫോൺ എടുക്കാനും അഗ്നിരക്ഷാസേന

Perinthalmanna RadioDate: 29-05-2023പെരിന്തൽമണ്ണ:  കുളക്കടവിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ ഐഫോൺ അഗ്നിരക്ഷാസേന വീണ്ടെടുത്തു. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോൺ 12 പ്രോ ആണ് ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിൽ വീണു പോയത്.ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു. സെൽഫിയെടുക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീണു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമ‍ാരായ പി.മുഹമ്മദ് ഷിബിൻ, എം.കിഷോർ എന്നിവർ സ്കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. 8 മീറ്ററോളം ആഴമുള്ള കുളത്തിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ. കാര്യമായ കേടുപാടില്ലെന്ന് ഉടമ പറഞ്ഞു...........................
ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്
Local

ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്

Perinthalmanna RadioDate: 10-04-2023മലപ്പുറം: ചൂട് കനത്തതോടെ തീപിടിത്തം അണയ്ക്കാനുള്ള വെള്ളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലയിലെ ഫയർഫോഴ്സ്. എട്ട് ഫയർസ്‌റ്റേഷനുകളിൽ മലപ്പുറം, പൊന്നാനി, തിരൂർ,​ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളം സംഭരിച്ച് വയ്ക്കാനുള്ള ടാങ്കുകളുള്ളത്. ഇതിൽ മലപ്പുറത്തും തിരൂരും ഒഴികെ മറ്റൊരിടത്തും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള ജലസ്രോതസ്സില്ല. കുളങ്ങളെയും പുഴകളെയും സ്വകാര്യ കിണറുകളെയും ആശ്രയിക്കുകയാണ് മറ്റ് ഫയർസ്റ്റേഷനുകൾ. തീയണയ്ക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം വേണ്ടിവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വെള്ളം കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയയ്ക്കാനാ...