രാജ്യത്ത് വിമാനയാത്രാ നിരക്ക് കുതിച്ചുയരുന്നു
Perinthalmanna RadioDate: 13-06-2023ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആഭ്യന്തര-അന്തരാഷ്ട്ര വിമാന യാത്രാ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് അന്താരാഷ്ട്ര വിമാനത്താവള കൗണ്‍സിലി (എസിഐ) ന്റെ റിപ്പോര്‍ട്ട്. ഏഷ്യാ-പസഫിക് (APAC), മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ആഭ്യന്തര വിമാന നിരക്കില്‍ 50 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഉയര്‍ന്നത് ഇന്ത്യയിലാണ്, 40 ശതമാനം. യുഇഎയില്‍ 34 ശതമാനത്തിന്റേയും സിംഗപ്പൂരില്‍ 30 ശതമാനത്തിന്റേയും വര്‍ധനവുണ്ടായെന്ന് എസിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.2021 അവസാനം മുതല്‍ കോവിഡിന് ശേഷം രാജ്യങ്ങള്‍ നിയന്ത്രണം എടുത്ത് കളഞ്ഞതിന് പിന്നാലെ ഡിമാന്‍ഡ് വര്‍ധിച്ചതുകാരണം കാരണം വിമാന നിരക്കില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും കണ്ടെത്തി. കോവിഡിന് മുമ്പ് റിട്ടേണ്‍ ടിക്കറ്റിനടക്കം ഉണ്ടായിരുന്ന നിരക്ക് ഇപ്പോള്‍ ഒരു ...



