Tag: Floating Bridge

താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിനുസമർപ്പിച്ചു
Local

താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിനുസമർപ്പിച്ചു

Perinthalmanna RadioDate: 23-04-2023കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സർക്കാർ ടൂറിസം പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്ത്  താനൂർ ഒട്ടുംപുറം തൂവൽതീരത്ത് തയ്യാറാക്കിയ ഫ്‌ലോട്ടിങ് ബ്രിഡ്ജ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച...