Tag: Fourth Saturday

നാലാം ശനി അവധിയാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും
Kerala

നാലാം ശനി അവധിയാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും

Perinthalmanna RadioDate: 21-02-2023സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറിയേക്കും. നിര്‍ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാറിൽ ധാരണയായെന്നാണ് വിവരം. അവധി കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാൻ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സർക്കാർ അനുകൂല സംഘടനകളായ കേരള എൻ.ജി.ഒ യൂനിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.കാഷ്വല്‍ ലീവുകള്‍ നിലവിലെ 20 ദിവസത്തില്‍നിന്ന് 15 ആക്കി കുറച്ചും പ്രവര്‍ത്തനസമയം 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കിയും നാലാം ശനി അവധിയാക്കാനായിരുന്നു സര്‍ക്കാര്‍തലത്തിലെ ആലോചന. ലീവ് ദിവസം കുറക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ രണ്ട് വ്യവസ്ഥകളോടും സി.പി.എം അനുകൂല സംഘടനകള്‍ക്ക് താൽപര്യമില്ലായിരുന്നു. ലീവ് ദിവസം വെട്ട...
നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍
Kerala, Local

നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍

Perinthalmanna RadioDate: 10-01-2023സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍. അഞ്ച് കാഷ്വല്‍ ലീവുകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഉപാധിവെച്ചതോടെയാണ് സംഘടനകള്‍ എതിര്‍ത്തത്. ആശ്രിതനിയമനത്തില്‍ നിലവിലുള്ള രീതി തുടരണമെന്നും ചര്‍ച്ചയില്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ച ചീഫ് സെക്രട്ടറി വി.പി. ജോയി വിളിച്ചുചേര്‍ത്തത്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിര്‍ദേശത്തിലും ആശ്രിതനിയമനം അഞ്ചുശതമാനമായി പരിമിതപ്പെടുത്തുന്നതിലുമാണ് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ അഭിപ്രായം ആരാഞ്ഞത്.നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കിയാല്‍ കാഷ്വല്‍ ലീവുകളുടെ എണ്ണം കുറയ്ക്കുമെന്ന നിബന്ധനയാണ് സംഘടനകളുടെ എതിര്‍പ്പിനു പിന്നില്‍. നിലവില്‍...
സർക്കാർ സ്ഥാപനങ്ങള്‍ക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നത് പരിഗണനയിൽ
Kerala

സർക്കാർ സ്ഥാപനങ്ങള്‍ക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നത് പരിഗണനയിൽ

Perinthalmanna RadioDate: 04-01-2023സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നത് പരിഗണനയിൽ. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. വിഷയം ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി ഈ മാസം പത്തിന് ചർച്ച ചെയ്യും.  കേന്ദ്ര സർക്കാർ മാതൃകയിൽ ശനി, ഞായർ ദിവസങ്ങളിൽ പുതിയൊരു പ്രൃത്തിദിന രീതിയാണ് സർക്കാർ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നൽകാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്നോണമാണ് ഈ നീക്കം. ഭരണ പരിഷ്കാര കമ്മീഷൻ അത്തരമൊരു നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്. ഇതിനുള്ള നിർദേശം ചീഫ് സെക്രട്ടറി തലത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്താനാണ് തീരുമാനം. ഈമാസം പത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സർവീസ് സംഘടനകളുമായുള...