പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി
Perinthalmanna RadioDate: 01-04-2023പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വർധനകളും പ്രാബല്യത്തിൽ. പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി. വില കൂടുംമുൻപു ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്ന തിരക്കായിരുന്നു പമ്പുകളിൽ ഇന്നലെ. ഇന്ധന വില കൂടിയതോടെ പെരിന്തൽമണ്ണയിൽ പെട്രോളിന് ലിറ്ററിന് 108.96 രൂപയും ഡീസലിന് 97.80 രൂപയുമായി.പെട്രോള്, ഡീസല് വില കൂടിയതോടെ ആവശ്യ സാധനങ്ങള്ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്ധിച്ചു. വാഹന, കെട്ടിട നികുതി വര്ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല് പ്രാബല്യത്തിലായി.പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്ദേശങ്ങള് സംസ്ഥാനത്ത് പ്രാബല്യത്തില്. സാമൂഹ്യസുരക്ഷ പെന്ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്ധിപ്പിച്ചത്. രാത്രി 12 മണ...




