Tag: Fuel Price

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
India

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Perinthalmanna RadioDate: 08-06-2023ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്.എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടു...
ക്രൂഡ് വില 72 ഡോളറായി കുറഞ്ഞു; പെട്രോള്‍ ഡീസല്‍ വില കുറയുമോ ?
India

ക്രൂഡ് വില 72 ഡോളറായി കുറഞ്ഞു; പെട്രോള്‍ ഡീസല്‍ വില കുറയുമോ ?

Perinthalmanna RadioDate: 17-03-2023സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിലെ പ്രതിസന്ധി റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 1.33 ഡോളർ കുറഞ്ഞ് 72.32 ഡോളറിലേക്കു ചുരുങ്ങി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യു.ടി.ഐ. ക്രൂഡ്) വില വീപ്പയ്ക്ക് 1.38 ഡോളർ കുറഞ്ഞ് 66.23 ഡോളറിലേക്കെത്തി. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോള ബാങ്കിങ് രംഗത്തെ സമ്മർദം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും അങ്ങനെയെങ്കിൽ ഉപഭോഗം കുറയുമെന്നുമുള്ള ആശങ്കയാണ് എണ്ണ വിപണിയെ ബാധിച്ചിട്ടുള്ളത്. എണ്ണ വില ബാരലിന് 73 ഡോളർ വരെയായി താഴ്ന്നിട്ടും പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല.ആഗോള എണ്ണവില ഇടിഞ്ഞതുകൊണ്ട് പ്രാദേശിക ഇന്ധനവിലയിൽ നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. നിലവിലെ വ...