ഇന്ധനവില വീണ്ടും കുതിക്കും; പെട്രോൾ- ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും
Perinthalmanna RadioDate: 03-02-2023സംസ്ഥാനത്ത ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തിൽ പെട്രോൾ- ഡീസൽ വില രണ്ട് രൂപ കൂടും. സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധന വില വർധനക്ക് കളമൊരുങ്ങിയത്. മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് കളം ഒരുക്കിയിരിക്കുന്നത്.നേരത്തെ കേന്ദ്ര സർക്കാർ നികുതി കുറച്ച് ഇന്ധനവില കുറച്ചിരുന്നു. കേന്ദ്ര സർക്കാർ നികുതി കുറക്കുന്നതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കണമെന്ന് ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ, കേരളം അന്നും കാര്യമായി നികുതി കുറച്ചിരുന്നില്ല. നിരന്തരമായി നികുതി ഉയർത്തിയതിന് ശേഷമാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതിയിൽ നേരിയ കുറവ് വരുത്തിയത്.പെട്രോൾ- ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ പെട്രോൾ- ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും; ജനത്തെ പിഴിഞ്ഞ് സർക്കാർ................

