Tag: Gas Cylinder

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിന് വിലക്ക്
Local

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിന് വിലക്ക്

Perinthalmanna RadioDate: 11-04-2023പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി.ഇതോടെ, വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടികളുണ്ടാകാം. വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങിയാൽ പോലും കുപ്പിയുമായി ചെന്നാൽ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. എലത്തൂർ ട്രെയിൻ തീവയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പെസോയുടെ കർശന നിർദേശം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്ക...
ഇനി മുതല്‍ ഒരു വര്‍ഷം 15 ഗാര്‍ഹിക സിലിണ്ടര്‍ മാത്രം
Kerala, Local

ഇനി മുതല്‍ ഒരു വര്‍ഷം 15 ഗാര്‍ഹിക സിലിണ്ടര്‍ മാത്രം

Perinthalmanna RadioDate: 02-12-2022ന്യൂഡല്‍ഹി :രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി ഉപഭോക്താവിന് ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വര്‍ഷവസാനം എത്തുമ്പോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചക വാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ ...
പാചകവാതക സിലിൻഡറിൽ നിന്ന് തീപടർന്നു; ഏലംകുളത്ത് ഹോട്ടൽ കത്തിനശിച്ചു
Local

പാചകവാതക സിലിൻഡറിൽ നിന്ന് തീപടർന്നു; ഏലംകുളത്ത് ഹോട്ടൽ കത്തിനശിച്ചു

Perinthalmanna RadioDate: 16-11-2022ഏലംകുളം: പാചകവാതക സിലിൻഡറിൽ നിന്ന് തീ പടർന്ന് ഹോട്ടൽ പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ, റെയിൽവേ ഗേറ്റിന് സമീപത്തെ കുന്നക്കാവ് മല്ലിശ്ശേരി മുഹമ്മദാലി നടത്തുന്ന സബ്രാസ് ഹോട്ടലാണ് കത്തി നശിച്ചത്. സിലിൻഡർ മാറ്റി ഘടിപ്പിക്കാനായി അടപ്പ് ഊരിയപ്പോൾ പാചകവാതകം പുറത്തേക്കുവരികയും സമീപത്തെ മറ്റൊരു ഗ്യാസ് അടുപ്പിൽനിന്ന് തീ പടരുകയുമായിരുന്നുവെന്നാണ് പറയുന്നത്.പുലർച്ചെയോടെത്തന്നെ ഹോട്ടലിൽ പാചകം തുടങ്ങിയിരുന്നു. മുഹമ്മദാലിയും രണ്ട് ജീവനക്കാരുമാണ് ഹോട്ടലിലുണ്ടായിരുന്നത്. ഇരുവരുംചേർന്ന് സിലിൻഡർ പുറത്തേക്കുമാറ്റാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ പിന്മാറേണ്ടിവന്നു. തുടർന്ന് പെരിന്തൽമണ്ണയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും ഇടപെടലിലൂടെ തൊട്ടടുത്ത മൊബൈൽ ഷോപ്പ്, എ.ടി.എം. കൗണ്ടർ, കർട്ടൻ സെന്റർ എന്നീ സ...