എട്ടു വർഷത്തിനകം മലപ്പുറം ജില്ലയിലെ എല്ലാ ഭാഗത്തും പൈപ്പ് വഴിയുള്ള പ്രകൃതി വാതകമെത്തും
Perinthalmanna RadioDate: 26-01-2023മലപ്പുറം ∙ 8 വർഷം കൊണ്ട് ജില്ലയിലെ എല്ലാ ഭാഗത്തും പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പൈപ്ഡ് നാച്വറൽ ഗ്യാസ്– പിഎൻജി) എത്തും. നിലവിൽ മഞ്ചേരി നഗരത്തിൽ മാത്രമാണ് പിഎൻജി ഉപയോഗിച്ച് പാചകം ചെയ്യുന്ന വീടുകളുള്ളത്. കഴിഞ്ഞ നവംബർ 15ന് വിതരണം ആരംഭിച്ചതിനു ശേഷം നഗരത്തിൽ ഇതുവരെ 17 വീടുകളിലേക്ക് പിഎൻജി എത്തി.മഞ്ചേരിക്കു പുറമേ മലപ്പുറം നഗരസഭയിലും പൈപ്പിടൽ പുരോഗമിക്കുന്നു. ഗാർഹിക കണക്‌ഷനു വേണ്ടി 244 അപേക്ഷകളാണ് ഇതുവരെ ജില്ലയിൽനിന്നു ലഭിച്ചത്. മഞ്ചേരി, മലപ്പുറം നഗരങ്ങളിൽനിന്നു മാത്രമാണിവ. വാണിജ്യ കണക്‌ഷന് ഇതുവരെ ഒറ്റ അപേക്ഷ മാത്രമാണു ലഭിച്ചത്. അത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടേതാണ്.ജില്ലയിൽ പിഎൻജി ആദ്യമെത്തിയ മഞ്ചേരി നഗരത്തിൽ 110 വീടുകളിലേക്കുകൂടി അടുത്ത ദിവസങ്ങളിൽ പിഎൻജി എത്തുമെന്നാണ് വിതരണക്കമ്പനിയായ ഇന്ത്യൻ ഓയിൽ–അദാനി ഗ്യാസ് അധികൃതർ പറയുന്നത്. 56 വീടുകളിലേക്ക...