പാചക വാതക വില വര്‍ദ്ധനവിനെതിരെ ഗ്യാസ് കുറ്റിയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു
Perinthalmanna RadioDate: 03-03-2023പെരിന്തൽമണ്ണ: വ്യാവസായിക ഗ്യാസിന്റെ അന്യായമായി വില വർദ്ധിപ്പിച്ചതിന് എതിരെ പെരിന്തൽമണ്ണയിലെ ഹോട്ടൽ ഉടമകളും, ബേക്കറി ഉടമകളും ഗ്യാസ് കുറ്റിയിൽ റീത്ത് വെച്ചുകൊണ്ട് പ്രതിഷേധിച്ചു. പ്രതിഷേധ മാർച്ചിൽ ബാബു എംബസി, അഷ്റഫ് മുഗൾപാർക്ക്, ബാബു ഫൈറൂസ്, ഷമീം ഹോട്ട് ബൺ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ ധർണ്ണ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ജില്ലാ സെക്രട്ടറി കെ.ടി. രഘു ഉത്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ തേനാരി സലീം, ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ് പട്ടിക്കാട്, സെക്രട്ടറി ഗോകുൽ ബാല കൃഷ്ണൻ, ട്രഷറർ അബ്ദു ആര്യാസ്, മുഹ്സിൻ ഗസാല എന്നിവർ സംസാരിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തക...

