Tag: Good Friday

പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Local

പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

Perinthalmanna RadioDate: 07-04-2023അങ്ങാടിപ്പുറം: ശിഷ്യന്മാരുടെ കാലുകൾ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹ ആചരിച്ചു.വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു. ദേവാലയങ്ങളിലും വീടുകളിലും വൈകീട്ട് അപ്പം മുറിക്കൽ ശുശ്രൂഷയുമുണ്ടായി.പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ പെസഹ ശുശ്രൂഷകൾക്ക് എപ്പിസ്‌കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ, ഫാ. ജോസഫ് വയലിൽ, ഫാ. ബിജോ വേങ്ങൂരാൻ, അസി. വികാരി ഫാ. സിബിൻ കിളിയംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെ ആരാധന നടത്തി.ദുഃഖവെള്ളി തിരുകർമങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട് നാലിന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്റെ വഴിയുണ്ടാകും. ദുഃഖശനി തിരുകർമങ്ങൾ ശനിയാഴ്ച രാവിലെ ഏഴിനും ഈസ്റ്റർ ആഘോഷകർമങ്ങളും വിശുദ്ധ കുർബാനയും രാത്രി 10.30-നും തുടങ്ങും........