പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ; നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം
Perinthalmanna RadioDate: 20-06-2023മലപ്പുറം : പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നൽകും. ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ കളക്ടർ വി.ആർ. പ്രേംകുമാറാണ് ഇക്കാര്യമറിയിച്ചത്.നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില 30-നകം തീരുമാനിക്കും. ഭൂമി വിട്ടുനൽകുന്ന ഓരോ വ്യക്തിക്കും നൽകേണ്ട നഷ്ടപരിഹാരം നിർണയിച്ച് ജൂലായ് 30-നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനൽകിയവർ സെപ്റ്റംബർ 30-നകം ഒഴിയണം. സ്ഥലമൊഴിഞ്ഞ് പരമാവധി ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക നൽകും.വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ...