Tag: green field

ഗ്രീൻഫീൽഡ് ഹൈവേ; ത്രീ ഡി വിജ്ഞാപനം ഈ മാസം അവസാനം
Local

ഗ്രീൻഫീൽഡ് ഹൈവേ; ത്രീ ഡി വിജ്ഞാപനം ഈ മാസം അവസാനം

Perinthalmanna RadioDate: 12-01-2023മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കു വേണ്ടി ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ത്രീ ഡി വിജ്ഞാപനം ഈ മാസം അവസാനം പുറപ്പെടുവിച്ചേക്കും. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കി കൊണ്ടുള്ള വിജ്ഞാപനമാണിത്.ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടു ഉന്നയിച്ച പരാതികളിൽ ദേശീയ പാത അതോറിറ്റിയുടെ മറുപടി അറിയിച്ച ശേഷമാണു ത്രീ ഡി വിജ്ഞാപം ഉണ്ടാകുക. ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും വില നിർണയത്തിലേക്കും നഷ്ട പരിഹാരത്തിലേക്കും പിന്നീടാണു കടക്കുക.ജില്ലയിലെ ഗ്രാമീണ മേഖലയിലൂടെ കടന്നു പോകുന്ന ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനു ത്രീ എ വിജ്ഞാപനം കഴിഞ്ഞ ജൂണിലാണു ദേശീയ പാത അതോറിറ്റി പുറപ്പെടുവിച്ചത്.4 താലൂക്കുകളിലെ 15 വില്ലേജുകളിലായി 53 കിലോ മീറ്റർ ദൂരത്തിലൂടെയാണു ജില്ലയിൽ പാത കടന്നു പോകുന്നത്. ഏ...
പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാത; മഞ്ചേരിയിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് തുറന്നു
Kerala, Local

പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാത; മഞ്ചേരിയിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് തുറന്നു

Perinthalmanna RadioDate: 21-12-2022മഞ്ചേരി: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്കു വേണ്ടി മലപ്പുറം ജില്ലയിലെ 15 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി മഞ്ചേരി കച്ചേരിപ്പടിയിൽ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയം പ്രവർത്തനമാരംഭിച്ചു. കച്ചേരിപ്പടിയിൽ എം.എൽ.എ. ഓഫീസിനു സമീപത്തെ കെട്ടിടത്തിലാണ് പുതിയ ഓഫീസ് ആരംഭിച്ചിട്ടുള്ളത്.966 ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾക്കൊപ്പം, ദേശീയപാത 66-ന്റെ തുടർപ്രവർത്തനങ്ങളും ഈ ഓഫീസിലാണ് ഇനിമുതൽ നിയന്ത്രിക്കുക.സർവേ ഗ്രീൻഫീൽഡ് പാതയ്ക്കുവേണ്ടി അളന്നുതിട്ടപ്പെടുത്തിയ മൂന്നുമാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തിയാക്കി നഷ്‌ടം തിട്ടപ്പെടുത്തും. ഇതിനുശേഷം ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറും.ഡെപ്യൂട്ടി കളക്ടർ ജെ.ഒ. അരുണിനാണ് പുതിയ ഓഫീസിന്റെ ചുമതല. രണ്ടു തഹസിൽദാർമാരും ക്ലറിക്കൽ ജീവനക്കാരുമുൾപ്പെടെ 52 പേരെയാണ് ഓഫീസിൽ വിന്യസിച്ചിട്ടുള്ളത്. ഇ...
ഗ്രീൻഫീൽഡ് ദേശീയപാത; സൈലന്റ്‌വാലിയിൽ ആകാശപ്പാത
Local

ഗ്രീൻഫീൽഡ് ദേശീയപാത; സൈലന്റ്‌വാലിയിൽ ആകാശപ്പാത

Perinthalmanna RadioDate: 08-12-2022സൈലന്റ്‌വാലി ദേശീയോദ്യാനത്തിലെ പരിസ്ഥിതിലോല മേഖലയുടെ അരികിലൂടെ ഭാരത്‌മാലാപദ്ധതിപ്രകാരം ഗ്രീൻഫീൽഡ് ദേശീയപാത നിർമിക്കാനുള്ള പദ്ധതിക്ക്‌ അനുമതിനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.പരിസ്ഥിതിലോലമേഖലയ്ക്ക് അടുത്തഭാഗത്ത് പാത കടന്നുപോകുന്ന 10 കിലോമീറ്ററോളം 10 മീറ്ററെങ്കിലും ഉയരത്തിൽ എലിവേറ്റഡ് റോഡായി നിർമിക്കണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.പദ്ധതിയുടെ പരിഗണനാവിഷയങ്ങൾക്ക് മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞമാസം 22-ന് നിബന്ധനകളോടെ അംഗീകാരംനൽകി. 7937.96 കോടി രൂപ ചെലവിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത 966 നിർമിക്കാനാണ് പദ്ധതി. സൈലന്റ്‌വാലി പരിസ്ഥിതി ലോലമേഖലയുടെ അതിർത്തിയിൽനിന്ന് അഞ്ചരകിലോമീറ്റർ ദൂരത്തുകൂടിയാണ് പാത കടന്നുപോവുക.സൈലന്റ്‌വാലിക്കുചുറ്റുമുള്ള സംരക്ഷിതമേഖലയിലും പരിസരങ്ങളിലുമുള്ള 134 ഹെക്ടർ പ്രദേശം പദ്ധതിയുടെ ഭാഗമാകും. ജൈവവൈ...
ഗ്രീൻഫീൽഡ് ഹൈവേ; അതിർത്തി നിർണയം പൂർത്തിയായി
Local

ഗ്രീൻഫീൽഡ് ഹൈവേ; അതിർത്തി നിർണയം പൂർത്തിയായി

Perinthalmanna RadioDate: 28-11-2022മലപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട്‌ - കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയ പാതയുടെ മലപ്പുറം ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയായി. പാലക്കാട് - മലപ്പുറം ജില്ലാ അതിർത്തിയായ എടപ്പറ്റയിൽ നിന്നു തുടങ്ങിയ ഗ്രീൻഫീൽഡ് അതിർത്തി നിർണയം 36 പ്രവൃർത്തി ദിനങ്ങൾക്കുള്ളിലാണ് പൂർത്തിയായത്. പുതുതായി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാത മലകളും കുന്നുകളും ചേർന്ന തീർത്തും ദുർഘടമായ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെക്കോർഡ് വേഗത്തിലാണ് ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയാക്കാനായത്.മലപ്പുറം - കോഴിക്കോട് ജില്ലാ അതിർത്തിയായ വാഴയൂർ പഞ്ചായത്തിൽ ചാലിയാറിനോട് ചേർന്നാണ് ജില്ലയിലെ ഗ്രീൻഫീൽഡ് പാതയുടെ അവസാനത്തെ അതിർത്തിക്ക് കുറ്റിയടിച്ചത്. ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ...
ഗ്രീൻ ഫീൽഡ് ഹൈവേ; ഒരാഴ്ചയ്ക്കുള്ളിൽ കല്ലിടൽ പൂർത്തിയാകും
Local

ഗ്രീൻ ഫീൽഡ് ഹൈവേ; ഒരാഴ്ചയ്ക്കുള്ളിൽ കല്ലിടൽ പൂർത്തിയാകും

Perinthalmanna RadioDate: 19-11-2022മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയിലെ കല്ലിടൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ആകെയുള്ള 15 വില്ലേജുകളിൽ 11 ഇടത്ത് കല്ലിടൽ പൂർത്തിയായി. പോരൂർ, വെട്ടിക്കാട്ടിരി, വാഴക്കാട്, വാഴയൂർ വില്ലേജുകളിലാണ് ഇനി കല്ലിടാനുള്ളത്. അരീക്കോട്, ചെമ്പ്രശ്ശേരി, എളങ്കൂർ, കാവനൂർ, പെരകമണ്ണ, ചീക്കോട്, മുതുവല്ലൂർ, കാരക്കുന്ന്, കരുവാരക്കുണ്ട്, തുവ്വൂർ വില്ലേജുകളിലാണ് ഇതിനകം കല്ലിടൽ പൂർത്തിയായത്. ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണിന്റെ നേതൃത്വത്തിലാണു കല്ലിടൽ പുരോഗമി ക്കുന്നത്. കല്ലിടൽ പൂർത്തിയാകുന്നതോടെ ഏറ്റെടുക്കുന്ന ഭൂമിക്കും മറ്റു വസ്തുക്കൾക്കും നഷ്ട പരിഹാരം നിർണയിക്കുന്നതിലേക്ക് കടക്കും. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ടു ജില്ലയിൽ പരക്കെ പ്രതിഷേധം ഉണ്ടെങ്കിലും കല്ലിടൽ ഒരിടത്തും തടസ്സപ്പെട്ടിട്ടില...
ഗ്രീൻഫീൽഡ് ഹൈവേ കുറ്റിയടിക്കെതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും പ്രതിഷേധം
Local

ഗ്രീൻഫീൽഡ് ഹൈവേ കുറ്റിയടിക്കെതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും പ്രതിഷേധം

Perinthalmanna RadioDate: 02-11-2022കരുവാരകുണ്ട്: ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി കുറ്റിയടിക്കുന്നതിന് എതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും നാട്ടുകാരുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട തർക്കത്തിന് ഒടുവിൽ ഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കുറ്റിയടി നടത്തി. ഇന്നലെ പാണ്ടിക്കാട്, തുവ്വൂർ പഞ്ചായത്തുകളുടെ അതിർത്തിയായ വിലങ്ങും പൊയിലിൽ ആണ് കല്ലിടുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ എത്തിയത്.എന്നാൽ പാണ്ടിക്കാട് പഞ്ചായത്തിൽ നിന്ന് ആളുകൾ പ്രതിഷേധവുമായി എത്തി. നഷ്ട പരിഹാരം സംബന്ധിച്ച് വ്യക്തത വേണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ജന പ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങളോടൊപ്പം നിന്ന് കല്ലിടൽ ബഹിഷ്കരിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആക്ഷൻ കൗൺസിൽ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടു. കുറ്റിയടി തടസ്സപ്പെടുത്തേണ്ടതില്ലെന്ന നിർദേശം കിട്ടിയതിനെ തുടർന്നാണ് ജനങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിൻമാറ...
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു
Local

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു

Perinthalmanna RadioDate: 01-11-2022കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത ഇരകൾ ചേർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കോ ഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് വിപണി വിലയുടെ മൂന്നിരട്ടി നൽകുക, കാർഷിക വിളകളുടെ ആയുസ്സ് കണക്കാക്കി നഷ്ട പരിഹാരം നൽകുക, വീടും സ്ഥലവും കെട്ടിടവും കച്ചവട സ്ഥാപനവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിച്ച് പരിഹാരം കാണുന്നതിനാണ് മൂന്ന് ജില്ലകളിലേയും ആളുകൾ സംയുക്ത യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റികളുടെ കോ ഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. നവംബർ ഏഴിന് പാലക്കാട് എൻ.എച്ച് ഓഫിസിന് മുന്നിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളുടെ ധർണ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രചാരണാർഥം നവംബർ മൂന്ന്, നാല് തീയതികളിൽ ഹരിത പാത കടന്നു പോകുന്ന പഞ്ചായത്തുകളിൽ ജന പ്രതിനിധികളെയും മറ്റു ബഹുജന സംഘടനകള...
ഗ്രീൻഫീൽഡ് ദേശീയപാത; കരുവാരക്കുണ്ടിലെ കല്ലിടൽ ഇന്ന് പൂർത്തിയാകും
Local

ഗ്രീൻഫീൽഡ് ദേശീയപാത; കരുവാരക്കുണ്ടിലെ കല്ലിടൽ ഇന്ന് പൂർത്തിയാകും

Perinthalmanna RadioDate: 20-10-2022മലപ്പുറം: ഭാരത്‌ മാല പദ്ധതിപ്രകാരം നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായി ജില്ലയിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടൽ കരുവാരക്കുണ്ട് വില്ലേജിൽ ആരംഭിച്ചു. എടപ്പറ്റ വില്ലേജിൽ നിന്നും കരുവാരകുണ്ട് വില്ലേജിലേക്ക് ഗ്രീൻഫീൽഡ്പാത പ്രവേശിക്കുന്ന പുളിയക്കോട് ഭാഗത്താണ് കല്ലിടൽ ആരംഭിച്ചത്. കല്ലിടൽ ദേശീയ പാത ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണും കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പൊന്നമ്മ ടീച്ചർ, വാർഡ് മെമ്പർ വി.ഉണ്ണികൃഷ്ണൻ, എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ദേശീയപാത സ്ഥലമെടുപ്പ് കാര്യാലയം തഹസിൽദാർ ഷംസുദ്ദീൻ, ലേയ്സണ് ഓഫിസർ സി.വി.മുരളീധരൻ, റിട്ട. തഹസിൽദാർമാരായ വർഗീസ് മംഗലം, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു. കരുവാരകുണ്ട് പഞ്ചായത്തിൽ പാതകടന്നുപോകുന്ന സ്ഥലങ്ങളിൽ ഇരുവശത്തുമായി 76 അതിർത്തി കല്ലുകളാ...
ഗ്രീൻഫീൽഡ് ദേശീയ പാതയിൽ ജില്ലയിൽ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും
Kerala, Local

ഗ്രീൻഫീൽഡ് ദേശീയ പാതയിൽ ജില്ലയിൽ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും

മലപ്പുറം: കല്ലിടൽ പൂർത്തിയായ പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിൽ ജില്ലയിലെ 52.96 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് ചെറുതും വലുതുമായ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും നിർമിക്കും. പുഴകൾക്ക് കുറുകേ എട്ട്‌ പാലങ്ങളും വിഭാവനംചെയ്യുന്ന രീതിയിലാണ് വിശദ പദ്ധതിയുടെ രൂപകൽപ്പന. ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാതയ്ക്ക് കുറുകേ തുവ്വൂരിൽ റെയിൽവേ മേൽപ്പാലം ഉണ്ടാക്കും.ഒരു ടോൾ പ്ലാസയും ജില്ലയിലുണ്ടാകും. ജില്ലാ അതിർത്തി തുടങ്ങുന്ന എടത്തനാട്ടുകര മുതൽ കാരക്കുന്ന് വരെയുള്ള 26.49 കിലോമീറ്റർ ദൂരം ഒരുഘട്ടമായും അത്രതന്നെ ദൂരംവരുന്ന കാരക്കുന്ന് മുതൽ കോഴിക്കോട് ജില്ലയുടെ അതിർത്തിയായ വാഴയൂർ വരെയുള്ള ഭാഗം മറ്റൊരു ഘട്ടമായുമാണ് നിർമാണപ്രവൃത്തികൾ തുടങ്ങുന്നത്. രണ്ടുഘട്ടങ്ങളുടെയും നിർമാണം ഒരേസമയം നടക്കും. ഇതിന്റെ ടെൻഡർ നടപടി ആരംഭിച്ചു. ജില്ലയിലെ നാല്‌ താലൂക്കുകളിലെ 15 വില്ലേജുകളിലായി 304.59 ഹെക്ടർ സ്ഥലമാണ് അടയാളപ്പെടുത...
ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം
Latest, Local, Other

ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം

മലപ്പുറം: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി അരീക്കോട് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര് നിർണയിക്കാനായി കല്ല്‌ നാട്ടുന്നതിനിടയിൽ സംഘർഷം.കാവനൂർ, അരീക്കോട് ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കിളിക്കല്ലിലാണ് വ്യാഴാഴ്‌ച സംഘർഷമുണ്ടായത്. ഈഭാഗത്ത് കഴിഞ്ഞ 30-ന് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കല്ല് നാട്ടാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും എതിർപ്പുകാരണം മടങ്ങി തൊട്ടടുത്ത ജനവാസമില്ലാത്ത ഭാഗങ്ങളിൽ നാട്ടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും പുനരധിവാസം ഉറപ്പുവരുത്തുന്ന വിധമുള്ള നഷ്‌ടപരിഹാര പാക്കേജ് വേണമെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഇക്കാര്യത്തിൽ യാതൊരു ധാരണയ്ക്കും ശ്രമിക്കാതെയാണ് വ്യാഴാഴ്‌ച വൻ പോലീസ് സേനയുടെ അകമ്പടിയോടെ കല്ല് നാട്ടാനെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.ടി.കെ. ബീരാന്റെ വീട്ടുവളപ്പിലേക്ക...