Tag: Guinness World Record

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും
Local

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും

Perinthalmanna RadioDate: 10-01-2023മലപ്പുറം: പന്ത് തട്ടി മലപ്പുറവും കേരളവും ഗിന്നസ്‌റെക്കോര്‍ഡില്‍ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍ കൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പല രാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്...
ലോക റെക്കോര്‍ഡ് കീഴടക്കാന്‍ മലപ്പുറം; ഗിന്നസ് റെക്കോര്‍ഡ് പ്രകടനം ഇന്ന്
Kerala

ലോക റെക്കോര്‍ഡ് കീഴടക്കാന്‍ മലപ്പുറം; ഗിന്നസ് റെക്കോര്‍ഡ് പ്രകടനം ഇന്ന്

Perinthalmanna RadioDate: 10-01-2023ലോക ഫുട്‌ബോളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ മലപ്പുറം. 12 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡ് കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് (ജനുവരി 10) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തിന് വേദിയാകും. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകും. 3500 ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്റെ ഭാഗമാകും. അവസാന മണിക്കൂറുകളില്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെ പൊതുജനങ്ങള്‍ക്കും ഷൂട്ടൗട്ടില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഷൂട്ടൗട്ടിനു വേണ്ടിയുള്ള സജ...