Tag: H3N2 Virus

പെരിന്തൽമണ്ണയിൽ എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ആശുപത്രി വിട്ടു
Local

പെരിന്തൽമണ്ണയിൽ എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ആശുപത്രി വിട്ടു

Perinthalmanna RadioDate: 13-03-2023പെരിന്തൽമണ്ണ: ജില്ലയിൽ എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ച 3 പേരിൽ ഒരാൾ ആശുപത്രി വിട്ടു. മറ്റ് 2 പേർക്ക് ഇന്ന് ആശുപത്രി വിടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രോഗബാധ കണ്ടെത്തിയ പെരിന്തൽമണ്ണയിലും പുലാമന്തോളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നുണ്ട്.പെരിന്തൽമണ്ണയിലെ 3 വയസ്സുള്ള കുഞ്ഞാണ് ഇന്നലെ ആശുപത്രി വിട്ടത്. മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ കുടുംബത്തോടൊപ്പന എത്തിയതാണ്. കുടുംബാംഗങ്ങളിൽ മറ്റാർക്കും രോഗ ബാധയോ മറ്റ് രോഗ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ സർവേയും ബോധവൽക്കരണവും നടത്തി.പുലാമന്തോളിലെ ഒരു കുടുംബത്തിലെ 10 ഉം 14 ഉം വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ഫീവർ സർവേ നടത്തി. ഇന...
പെരിന്തൽമണ്ണയിൽ ഒരാൾക്കും പുലാമന്തോളിൽ 2 പേർക്കും എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു
Local

പെരിന്തൽമണ്ണയിൽ ഒരാൾക്കും പുലാമന്തോളിൽ 2 പേർക്കും എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 12-03-2023പെരിന്തൽമണ്ണ: ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചു. പുലാമന്തോളിലെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കും പെരിന്തൽമണ്ണയിൽ ചികിത്സാർഥം വന്നു താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ ഐസലേഷനിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.*പ്രായമുള്ളവരും കുട്ടികളും സൂക്ഷിക്കുക*ശ്വാസകോശ സംബന്ധമായ അണുബാധയാണ് എച്ച്3എൻ2. ഒരാഴ്ച വരെ നീളുന്ന പനി, ചുമ, ഛർദി, മനംപിരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന...