Tag: Hajj

പാകിസ്താന്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചു; ശിഹാബ് ചോറ്റൂർ യാത്ര തുടരും
Local

പാകിസ്താന്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചു; ശിഹാബ് ചോറ്റൂർ യാത്ര തുടരും

Perinthalmanna RadioDate: 06-02-2023മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽ നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ന് ഹജ്ജ് യാത്ര പുനരാരംഭിക്കും. പഞ്ചാബിൽ കഴിഞ്ഞ നാല് മാസത്തിലധികമായി പാകിസ്ഥാൻ വിസ ലഭിക്കാത്തതിനാൽ അതിർത്തി കടക്കാൻ കഴിയാതെ കാത്തിരിപ്പിലായിരുന്നു ശിഹാബ്. ഇത്രയും നാൾ അമൃത്സറിലെ ആഫിയ കിഡ്സ്‌ സ്കൂളിൽ ആയിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇപ്പോൾ പാകിസ്ഥാൻ ട്രാൻസിറ്റ് വിസ അനുവദിച്ചതോടെയാണ് ശിഹാബിന്റെ യാത്രക്കുള്ള പ്രതിബന്ധം നീങ്ങിയത്. തനിക്ക് ആരോടും എതിർപ്പില്ലെന്നും നടന്ന് മക്കയിലെത്തുക എന്ന തന്റെ ആഗ്രഹം പൂവണിയുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ശിഹാബ് വ്യക്തമാക്കി. ശിഹാബ് ചോറ്റൂരിനെ പരിഹസിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഏതായാലും മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനമായി ക്കൊണ്ട് ശിഹാബ് ചോറ്റൂർ ഇന്ന് തന്റെ ഹജ്ജ് യാത്ര പുനരാരം...
നടന്നു ഹജ്ജിന് പുറപ്പെട്ട ശിഹാബ് യാത്ര തുടരാനാകാതെ പഞ്ചാബിലായിട്ട് മൂന്നുമാസം
India, Kerala, Local

നടന്നു ഹജ്ജിന് പുറപ്പെട്ട ശിഹാബ് യാത്ര തുടരാനാകാതെ പഞ്ചാബിലായിട്ട് മൂന്നുമാസം

Perinthalmanna RadioDate: 30-12-2022ശിഹാബ് ഇപ്പോഴും പ്രതീക്ഷയിലാണ്. ഹജ്ജിന്റെ പുണ്യംതേടിയുള്ള യാത്രയിൽ ഇപ്പോഴുണ്ടായ തടസ്സങ്ങൾ നീങ്ങുമെന്ന ശുഭപ്രതീക്ഷയിൽ. വാഗാ അതിർത്തിയെത്തുന്നതിനും 11 കിലോമീറ്റർ മുൻപ്‌, പഞ്ചാബിലെ കാസയിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളിൽ, യാത്രയ്ക്ക് താത്കാലികവിരാമം നൽകി താമസിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായി. പാകിസ്താനിലേക്കു കടക്കാനുള്ള അനുമതി ലഭിക്കാത്തതാണ് തടസ്സം.ഇക്കഴിഞ്ഞ ജൂൺ രണ്ടിന് മലപ്പുറത്തെ ചോറ്റൂരിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ ചേലമ്പാടൻ ശിഹാബ് 8640 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് കാൽനടയായി ഇറങ്ങുന്നത്. മറ്റെല്ലാ രാജ്യങ്ങളുടെയും വിസ കിട്ടിയെങ്കിലും പാകിസ്താന്റെ വിസമാത്രം ബാക്കിയായി. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗതിയിലായിരുന്നതുകൊണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ പുറപ്പെട്ടു. എന്നാൽ സുരക്ഷ ചൂണ്ടിക്കാണിച്ച് പാകിസ്താനിലെ പ്രതിരോധം ഉൾപ്പെടെയുള്ള വകുപ്പുകളുടെ അനുമതി ല...
കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി
India, Kerala, Local

കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി

Perinthalmanna RadioDate: 24-11-2022മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര പൂർത്തിയാക്കാൻ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക് അപേക്ഷിച്ചത്.കേരളത്തിൽ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസമായി ശിഹാബ് അതിർത്തിയിൽ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്. ഷിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്.ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോ...