കേരളത്തിലെ ഹജ് തീർഥാടകരുടെ മടക്കയാത്ര ഈ മാസം 13 മുതൽ
Perinthalmanna RadioDate: 07-07-2023കരിപ്പൂർ: ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് തീർഥാടനത്തിനു പുറപ്പെട്ട കേരളത്തിലെ തീർഥാടകരുടെ മടക്കയാത്ര 13 മുതൽ ആരംഭിക്കും. കേരളത്തിലെ 11,252 പേരും മറ്റു സംസ്ഥാനങ്ങളിലെ 304 പേരും ഉൾപ്പെടെ 11,556 തീർഥാടകരാണു കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി പുറപ്പെട്ടത്. ഇവരെല്ലാം മദീനയിൽനിന്ന് അതതു വിമാനത്താവളങ്ങളിലേക്കു മടങ്ങും. ആദ്യവിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്കു പുറപ്പെടും.13നു മദീനയിൽനിന്നു പ്രാദേശിക സമയം രാവിലെ 9.20നു പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 5.35ന് എത്തും. അന്നുതന്നെ രണ്ടാമത്തെ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50നു പുറപ്പെട്ടു രാത്രി 10.50നു കരിപ്പൂരിലെത്തും. ഓഗസ്റ്റ് രണ്ടിനാണ് കോഴിക്കോട്ടേക്കുള്ള അവസാന വിമാനം. അന്നു 3 വിമാനങ്ങളുണ്ട്. കൂടുതൽ പേർക്ക് അവസരം ലഭിച്ചപ്പോൾ ഏർപ്പെടുത്തിയ 5 അധിക വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങ...








